Breaking news

വ്യക്തി-കുടുംബ-സമൂഹ കേന്ദ്രീകൃത ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യകത -മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: വ്യക്തി-കുടുംബ-സമൂഹ കേന്ദ്രീകൃത ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യകതയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നയി റോഷ്‌നി പദ്ധതിയുടെ ഭാഗമായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച  ശുചിത്വ ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെയും ഭാവിതലമുറയുടെയും സുരക്ഷിതത്വമാണ് ഉറപ്പുവരുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി.റോയി, കെ.എസ്.എസ്.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ.മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. ബോധവത്ക്കരണ പരിപാടിയോടനുബന്ധിച്ച് കൊറോണയുടെ പശ്ചാത്തലത്തില്‍ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത എന്ന വിഷയത്തില്‍  ക്ലാസ്സും നടത്തപ്പെട്ടു.

Facebook Comments

knanayapathram

Read Previous

KCWFC വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

Read Next

KCWFC വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു