Breaking news

”എന്റെ ദിനം കഴിഞ്ഞുവോ?” പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റംഗം മഹേഷ് അലക്സ് ചെറുകര നിർമ്മിക്കുന്ന ഭക്തിഗാനം റിലീസിങ്ങിന് തയ്യാറാവുന്നു

മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA

പൂൾ & ബോൺമൗത്ത് യൂണിറ്റംഗം മഹേഷ് അലക്സ് ചെറുകരയും ഭാര്യ ജിൻസി മഹേഷും ചേർന്ന് നിർമ്മിക്കുന്ന ഗാനം റിലീസിങ്ങിന് ഒരുങ്ങുന്നു. ദുരിതങ്ങളുടെ നീണ്ട നിരയുമായി എത്തിയ കൊറോണ എന്ന മഹാമാരിയാണ് ക്രൈസ്തവ ഭക്തിഗാന നിർമ്മാണ രംഗത്തേയ്ക്ക് കടന്നു വരാൻ മഹേഷിനും ജിൻസിക്കും പ്രചോദനമായത്. “എന്റെ ദിനം കഴിഞ്ഞുവോ” എന്നാണ് ഭക്തി സാന്ദ്രമായ ഈ ഗാനത്തിന്റെ പേര്. അവസാനമായി പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാനാവാതെ, ഒരു വാക്ക് പറയാനാവാതെ, ഭൂമിയിലെ മാലാഖമാരുടെ കരം വിട്ട് സ്വർഗ്ഗത്തിലെ മാലാഖമാരെത്തേടി യാത്രയായവരും, ഉറ്റവരുടെയും ഉടയവരുടെയും പ്രാർത്ഥനാഫലമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുമാണ് ഈ സംഗീതത്തിന് കാരണമായതെന്ന് മഹേഷ് പറയുന്നു. മഹേഷും കുടുംബവും കൊറോണ ബാധിതരായിരുന്നു.ശ്രീ പീറ്റർ ചേരാനല്ലൂർ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനത്തിന് മഹേഷിന്റെ ആശയങ്ങൾക്കൊത്ത് വരികൾ എഴുതിയത് ശ്രീ അനിൽ പറവൂർ ആണ്. നിരവധി ക്രൈസ്തവ ഭക്തിഗാനങ്ങൾ മലയാളത്തിനേകിയ ശ്രീ കെസ്റ്റർ ആണ് ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്. ഈ ഗാനത്തിന്റെ മനം കുളിർപ്പിയ്ക്കുന്ന ദൃശ്യാവിഷ്ക്കാരത്തിൽ മഹേഷും കുടുംബവും അഭിനയിച്ചിട്ടുമുണ്ട്. മഹേഷിന്റെ പുതിയ ചുവടുവയ്പ്പിന് യു കെ കെ സി എ യുടെയും ആശംസകൾ.

Facebook Comments

knanayapathram

Read Previous

സ്ത്രീ മഹത്ത്വം വിളിച്ചോതി വനിതാദിനാഘോഷം

Read Next

കിടങ്ങൂർ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു