Breaking news

കിടങ്ങൂർ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യൂണിറ്റ് വിസിറ്റ് ഇന്ന് (14-3-2021) അതിരൂപതാ സമിതി അംഗങ്ങൾ ചേർന്ന് കിടങ്ങൂർ യൂണിറ്റിൽ നടത്തുകയും, മീറ്റിംഗിൽ പങ്കാളികളാക്കുകയും ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ അനിറ്റ ടോം പയിക്കാട്ടു അധ്യക്ഷത വഹിച്ച യോഗം അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, യൂണിറ്റ് ചാപ്ലയിൻ ഫാ.ജോയി കാട്ടിയാങ്കൽ, വൈസ് പ്രസിഡന്റ്‌ ജോസുകുട്ടി ജോസഫ്, ജോയിന്റ് സെക്രട്ടറി അച്ചു അന്നാ ടോം, അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട്, ഫൊറോന പ്രസിഡന്റ് ഷാരു സോജൻ യൂണിറ്റ് ഡയറക്ടർ തോമസുകുട്ടി കോയിത്തറ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് വിസിറ്റിനോട് അനുബന്ധിച്ചു ഇടവകയിൽ രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ ലോഗോ പ്രകാശനവും നടത്തപ്പെട്ടു.യൂണിറ്റ് ട്രഷറർ ജോസ് മാത്യൂ ചാഴിശ്ശേരിൽ , സിസ്റ്റർ അഡ്വൈസർ സി. ജോബിത എസ്.വി.എം ,എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ യൂണിറ്റ് വിസിറ്റിന് നേതൃത്വം നൽകി.

Facebook Comments

Read Previous

”എന്റെ ദിനം കഴിഞ്ഞുവോ?” പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റംഗം മഹേഷ് അലക്സ് ചെറുകര നിർമ്മിക്കുന്ന ഭക്തിഗാനം റിലീസിങ്ങിന് തയ്യാറാവുന്നു

Read Next

അന്നമ്മ തോമസ് തെക്കേപ്പറമ്പിൽ (83 വയസ്) വൂൾവറാംപ്റ്റണിൽ (യു കെ) നിര്യാതയായി.