Breaking news

കോക്കനട്ട് വെർജിൻ ഓയിൽ നിർമ്മാണ പരിശീലനവും യൂണിറ്റ് ഉദ്ഘാടനവും നടത്തി

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി  ഇന്ത്യ ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി യുമായി സഹകരിച്ചുകൊണ്ട് കാസർഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്കിൽ നടപ്പിലാക്കിവരുന്ന  വുമൺ ടെക്നോളജി പാർക്ക്  പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് സ്വയംതൊഴിൽ സംരംഭത്തിലൂടെ വരുമാനം വർദ്ധിപ്പിച്ച് ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കോക്കനട്ട് വെർജിൻ ഓയിൽ, തേങ്ങാവെള്ളം, തേങ്ങാപ്പീര എന്നിവയുപയോഗിച്ച്  സ്ക്വാഷ് മറ്റ് ഉൽപന്നങ്ങൾ എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. കാസർഗോഡ് C P C R I – ട്രെയിനർ  ശ്രീമതി പ്രിയ വിനോദ് ക്ലാസ് നയിച്ചു.  രാജപുരം,  കൊട്ടോടി എന്നീ വില്ലേജുകളിലെ നാൽപത് സ്ത്രീകൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കോക്കനട്ട്  വെർജിൻ ഓയിൽ നിർമാണ യൂണിറ്റുകളുടെ ഉദ്ഘാടനം  കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ  ഫാദർ ഷാജി മേക്കര നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസി ജോസഫ് അധ്യക്ഷത വഹിച്ചു. മാസ്സ് അസിസ്റ്റന്റ് സെക്രട്ടറി ഫാദർ സിബിൻ കൂട്ട കല്ലുങ്കൽ ആശംസ പ്രസംഗം നടത്തി. മാസ്സ് പ്രോജക്ട് ഓഫീസർ ശ്രീമതി  അഞ്ജനാ വർഗീസ് നേതൃത്വം നൽകി

Facebook Comments

knanayapathram

Read Previous

കാർഷികയന്ത്രങ്ങൾ വിതരണം ചെയ്തു

Read Next

സ്ത്രീ മഹത്ത്വം വിളിച്ചോതി വനിതാദിനാഘോഷം