Breaking news

KCWFC യുടെ ആഭിമുഖ്യത്തിൽ പ്രസംഗമത്സരം നടത്തി

ടോറോണ്ടോ –ക്നാനായ കാത്തോലിക് വിമൻസ് ഫോറം ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച്‌   വിമൻസ് ഫോറം അംഗങ്ങളായ വനിതകൾക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചു .സമൂഹത്തിൽ സ്ത്രീകളുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ എട്ട് വനിതകൾ തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവയ്ച്ചു .പ്രമുഖപ്രാസംഗികനായ  ഫാദർ ബിൻസ് ചേത്തലിൽ ,മുൻ KCWFNA പ്രസിഡണ്ടും പ്രാസംഗികയുമായ  ശ്രീമതി സ്മിത വെട്ടുപാറപ്പുറത്ത്  ,  സെൻറ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ മുൻ പ്രിൻസിപ്പാളും  ഗ്രന്ഥരചയിതാവുമായ  പ്രൊഫസർ ബാബു തോമസ് പൂഴിക്കുന്നേൽ  എന്നിവരാണ്  ഈ പ്രസംഗമത്സരത്തിൽ വിധിനിർണ്ണയം നടത്തിയത് .മത്സരത്തിൽ സിമി ലിൻസ് മരങ്ങാട്ടിൽ ഒന്നാം സ്ഥാനവും , ബിജി രാജു കളരിക്കൽ രണ്ടാം സ്ഥാനവും , ഷിൻറ്റു ഷിൻറ്റോ  ഉള്ളാട്ടിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .കേരളത്തനിമയുള്ള പലവ്യഞ്ജനങ്ങളുടെ വ്യാപാരശൃംഖലയായ ഗ്രോസറി സോണാണ്‌ വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് .മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും , അതോടൊപ്പം വിധികർത്താക്കൾക്കും കൂടാതെ സമ്മാനങ്ങൾ  സ്പോൺസർ ചെയ്ത ഗ്രോസറി സോണിനും KCWFC പ്രസിഡണ്ട് ലിജി സന്തോഷ് മേക്കര , സെക്രട്ടറി രേഖ ജോജി വണ്ടൻമാക്കിൽ , വൈസ് പ്രസിഡണ്ട് സുനി ജേക്കബ് കുളക്കാട്ട് , ജോയിൻ്റ്  സെക്രട്ടറി ജെയ്‌സ്‌ന സിജു മുളയിങ്കൽ , ട്രഷറർ ഷീന ബിജു കിഴക്കേപ്പുറത്ത്  എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദിയറിയിച്ചു .

Facebook Comments

knanayapathram

Read Previous

ആഗോള വനിതാദിനത്തില്‍ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി അഞ്‌ജലി സണ്ണി ഞാറോലിക്കലും ജിമി ജോണും, സുമി ജോണും

Read Next

സ്വാശ്രയ സംഘങ്ങള്‍ സ്വയം പര്യാപ്തതയ്ക്കുള്ള മാര്‍ഗ്ഗദീപങ്ങള്‍- മാര്‍ മാത്യൂ മൂലക്കാട്ട്