Breaking news

ആഗോള വനിതാദിനത്തില്‍ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി അഞ്‌ജലി സണ്ണി ഞാറോലിക്കലും ജിമി ജോണും, സുമി ജോണും

ആഗോള വനിതാദിനത്തോട്‌ അനുബന്ധിച്ചു, പ്രജാഹിത ഫൗണ്ടേഷന്‍ നാല്‌ വിഭാഗങ്ങളിലായി സംഘടിപ്പിച്ച വനിതാദിന പുരസ്‌കാരങ്ങള്‍ക്ക്‌ ക്‌നാനായ യുവതികള്‍ അര്‍ഹരായി. കലാരംഗത്തെ മികവിന്‌ കൊട്ടൂര്‍വയല്‍ ഇടവകാംഗം അഞ്‌ജലി സണ്ണി ഞാറോലിക്കലും “വനിതകളിലെ സ്വാധീനം” വിഭാഗത്തില്‍ വയനാട്‌ ക്രൈസ്റ്റ്‌ നഗര്‍ ഇവകാംഗമായ ജിമി ജോണും, സുമി ജോണും അര്‍ഹരായി. വിഭിന്ന ശേഷികളെ കരുത്താക്കി മാറ്റി മാതൃകാപരമായ ജീവിതത്തിലൂടെയും സാമൂഹ്യ സേവനത്തിലൂടെയും തങ്ങളുടെ കഴിവുകള്‍ തെളിയിച്ച്‌ പ്രഗത്ഭരായി മാറിയ വനിതകളെയാണ്‌ അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ പുരസ്‌കാരങ്ങള്‍ നല്‌കി ആദരിച്ചത്‌.ഞാറോലിക്കല്‍ സണ്ണി – ബിന്‍സി ദമ്പതികളുടെ മകളാണ്‌ അഞ്‌ജലി. മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി ബാധിച്ചു വീല്‍ ചെയറില്‍ ആയ അഞ്‌ജലി അവിടെ തളര്‍ന്നു പോകാതെ പെയിന്റിംങ്ങിലും, പാട്ടിലും, ഗ്രാഫിക്‌ ഡിസൈനിങ്ങിലും കഠിനാധ്വാനം കൊണ്ട്‌ വ്യക്തിമുദ്ര പതിപ്പിക്കുവാനും കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദം നേടുവാനും സാധിച്ചു. ദേശത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചു വീട്ടില്‍ ആയിരുന്നുകൊണ്ട്‌ തന്നെ ഷാര്‍ജയിലെ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായും ജോലി ചെയ്യുന്നു.ക്രൈസ്റ്റ്‌ നഗര്‍ ഇടവകാംഗമായ പാമ്പനാനിയക്കല്‍ ജോണി – മേരി ദമ്പതികളുടെ മക്കളാണ്‌ ജിമി യും സുമിയും. മസ്‌ക്കുലര്‍ ഡിസ്‌ട്രോഫിക്ക്‌ ആ പെണ്‍കുട്ടികളുടെ ശരീരത്തെ മാത്രമേ തളര്‍ത്താന്‍ കഴിഞ്ഞുള്ളൂ. മള്‍ട്ടിമീഡിയ ആന്‍ഡ്‌ കമ്മ്യൂണിക്കേഷനില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഇരുവരും ഇപ്പോള്‍ കോഴിക്കോട്‌ ജെഡിടി ഇസ്ലാമില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍മാരാണ്‌. ഒന്നാം റാങ്കോടെയാണ്‌ ജിമി ബിരുദം പൂര്‍ത്തിയാക്കിയത്‌.ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ കഠിനാധ്വാത്തിലൂടെയും മൂല്യാധിഷ്‌ഠിത ജീവിതത്തിലൂടെയും ശാരീരിക ന്യൂനതകളെ അതിജീവിച്ചാണ്‌ ഇവര്‍ നമ്മള്‍ക്ക്‌ മാതൃകയായി മാറിയിരിക്കുന്നത്‌.പ്രജാഹിത ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹരായി നമ്മുടെ സമുദായത്തിന്‌ അഭിമാനമായി മാറിയ ഈ യുവതികള്‍ക്ക്‌ എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു. ഒപ്പം സ്വപ്‌നങ്ങള്‍ക്ക്‌ ചിറകുകള്‍ നല്‍കിയ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങളും.

Facebook Comments

knanayapathram

Read Previous

കെ.സി.ഡബ്ള്യൂ.എ കുറുമുള്ളുര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിനിതാദിനാഘോഷം നടത്തി

Read Next

KCWFC യുടെ ആഭിമുഖ്യത്തിൽ പ്രസംഗമത്സരം നടത്തി