Breaking news

UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മദി നാചരണത്തിന് ഇനി പത്ത് ദിവസങ്ങൾ മാത്രം

“നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ ” എന്ന ക്രിസ്തു നാഥൻ്റെ വാക്കുകൾ ഹ്യദയത്തിൽ കോറിയിട്ട് കായലോരങ്ങളുടേയും കടത്തുവളളങ്ങളുടെയും നാട്ടിൽ വിശ്വാസദീപം കൊളുത്താൻ കൊടുങ്ങല്ലൂരിലെത്തിയ ക്നായിത്തോമായുടെ ഓർമ്മകൾക്കു മുന്നിൽ കാലങ്ങൾക്കു ശേഷം കെടാ ദീപം തെളിയുകയായി. ക്നാനായ വിജയഗാഥകളിലും, ക്നാനായ സമുദായത്തിൻ്റെ നാനാവിധ സംഭാവനകളെ കുറിച്ചുള്ള വാഴ്ത്തിപ്പാടലുകളിലും, ചരിത്രവഴികളെക്കുറിച്ചുള്ള പ്രബന്ധങ്ങളിലും, കുറച്ച് വാക്കുകൾ  മാത്രം കൊണ്ട് കുറച്ചിടപ്പെട്ട കുടിയേറ്റ കുലപതിയെ ക്നാനായ കുടുംബങ്ങളുടെ കരളിലെത്തിക്കുക എന്നതായിരുന്നു, ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം കൊണ്ട് UKKCA ലക്ഷ്യമാക്കിയത്. 2021 മാർച്ച് 20ന് ക്നായിത്തൊമ്മൻ ദിനാചരണത്തിന് മുമ്പ് തന്നെ കുടിയേറ്റ അനുസ്മരണവും ക്നായിത്തൊമ്മൻ ഓർമ്മ പുതുക്കലുമൊക്കെ നമ്മുടെ പല ഇടവകകളിലും മിഷനുകളിലും നടന്നു കഴിഞ്ഞു എന്നതു തന്നെ UKKCA വിഭാവനം ചെയ്ത ആശയം ക്നാനായ ജനത ഏറ്റെടുത്തു എന്നതിന് ഉദാഹരണമാണ്. മാർച്ച് 20 ശനിയാഴ്ച്ച  UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് മലങ്കര റീത്തിലുള്ള ദിവ്യബലിയോടെ തുടക്കമാവുമ്പോൾ മറവികളിൽ നിന്നും മനസ്സുകളിലേക്ക് ക്നായിത്തൊമ്മൻമാറുന്ന സുദിനത്തിന് തുടക്കമാവട്ടെ. ആഗോള ക്നാനായ സംഘടനാ പ്രതിനിധികൾ ആശംസകളർപ്പിയ്ക്കുന്ന പൊതുയോഗത്തിന് മോടി കൂട്ടാൻ ക്നാനായത്ത നിമ തുളുമ്പുന്ന കലാ പരിപാടികളുടെ അവസാനവട്ട പരിശീലനങ്ങളും നടന്നു വരുന്നു. മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO  UKKCA

Facebook Comments

knanayapathram

Read Previous

സ്ത്രീ സമൂഹത്തെ അറിയുവാനും അംഗീകരിക്കുവാനും വനിതാ ദിനാചരണങ്ങള്‍ വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

Read Next

വനിതാ ദിനാചരണവും, കേശദാനവും സംഘടിപ്പിച്ച് ക്നാനായ കാത്തലിക് യൂത്ത് ലീഗ്.