Breaking news

വനിതാ ദിനാചരണവും, കേശദാനവും സംഘടിപ്പിച്ച് ക്നാനായ കാത്തലിക് യൂത്ത് ലീഗ്.

കോട്ടയം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച്‌ 8 നു കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ചൈതന്യ പാസ്റ്ററർ സെന്ററിൽവെച്ച് വനിതാദിനചരണം സംഘടിപ്പിച്ചു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം കെ.സി.ഡബ്ലിയു.എ അതിരൂപത പ്രസിഡന്റ് ഡോ. മേഴ്‌സി മൂലക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സാമൂഹിക പ്രവർത്തക ശ്രീമതി നിഷ ജോസ് കെ. മാണി മുഖ്യാതിഥിയായിരുന്നു.വനിതാദിനാചരണത്തിന്റെ ഭാഗമായി അതിരൂപതാസമിതി സർഗക്ഷേത്ര ചാരിറ്റബിൾ സെന്ററുമായി ചേർന്ന് ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ചുനൽകുന്നതിനായി രൂപീകരിച്ച ഹെയർ ഡൊണേഷൻ പദ്ധതിയിൽ 30 ഓളം യുവതികൾ തങ്ങളുടെ മുടി നൽകി.പദ്ധതിയിൽ ഭാഗമായ അംഗങ്ങൾക്ക് നിഷാ ജോസ് പ്രശംസാപത്രം നൽകി ആദരിച്ചു.

അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ ,സിസ്റ്റർ അഡ്വൈസർ സി. ലേഖ എസ്.ജെ.സി, ജോയിന്റ് സെക്രട്ടറി അച്ചു അന്ന ടോം എന്നിവർ പ്രസംഗിച്ചു. കെ.സി.വൈ.എൽ അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട്, അതിരൂപതാ സമിതി അംഗങ്ങൾ തുടങ്ങിയവർ വനിതാ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Facebook Comments

knanayapathram

Read Previous

UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മദി നാചരണത്തിന് ഇനി പത്ത് ദിവസങ്ങൾ മാത്രം

Read Next

ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്തുവാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയണം: ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം