കോട്ടയം: കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രേക്ഷിത കുടിയേറ്റ അനുസ്‌മരണ സംഗമവും ക്‌നായിതോമ ദിനാചരണവും കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ചു. ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയും പൂര്‍വിക അനുസ്‌മരണവും നടത്തി. തോമസ് ചാഴികാടന്‍ എം.പി പതാക ഉയര്‍ത്തി.കുടിയേറ്റ ജനതയുടെ പാദസ്‌പര്‍ശമേറ്റ കൊടുങ്ങല്ലൂരിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ജോയി അറയ്‌ക്കത്തറയുടെ സ്‌മരണാര്‍ത്ഥം സഹോദരനും എ.ഐ.സി.യു പ്രതിനിധിയുമായ തോമസ് അറയ്‌ക്കത്തറ സ്‌പോണ്‍സര്‍ ചെയ്‌ത് നിര്‍മിച്ച ഇ.ജെ. ലൂക്കോസ് മെമ്മോറിയല്‍ ഹാളിന്റെ വെഞ്ചിരിപ്പുകര്‍മം കോട്ടയം അതിരൂപത വികാരി ജനറാളും കെ.സി.സി. ചാപ്ലയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. തുടര്‍ന്ന് അനുഗ്രഹപ്രഭാഷണവും നടത്തി. കെ.സി.സി. പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. പ്രിസ്‌ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍, കെ.സി.സി. അതിരൂപത ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, എ.കെ.സി.സി. വൈസ് പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍, കെ.സി.സി. മലബാര്‍ റീജിയന്‍ പ്രസിഡന്റ് ബാബു കദളിമറ്റം, സെനിറ്റ് ലൂക്കോസ് എള്ളുങ്കല്‍, കെ.സി.സി. ട്രഷറര്‍ ഡോ. ലൂക്കോസ് പുത്തന്‍പുരയ്‌ക്കല്‍, ജോണി കുരുവിള പടിക്കമ്യാലില്‍, ഫാ. ബാബു പാറത്തോട്ടുംകര, ഫാ. ബൈജു മുകളേല്‍ എന്നിവര്‍ പ്രസംഗിച്ചു.ക്‌നാനായ പദവികളുടെ അനാച്ഛാദനം ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. ഇ.ജെ. ലൂക്കോസിന്റെയും ജോയി അറയ്‌ക്കത്തറയുടെയും ചിത്രങ്ങള്‍ പ്രൊഫ. ജോയി മുപ്രാപ്പള്ളി അനാച്ഛാദനം ചെയ്‌തു. പരിപാടികള്‍ക്ക് കെ.സി.സി. അതിരൂപത ഭാരവാഹികളായ തോമസ് അരയത്ത്, ബാബു കദളിമറ്റം, സ്റ്റീഫന്‍ കുന്നുംപുറത്ത്, സൈമണ്‍ പാഴൂക്കുന്നേല്‍, ഷാജി കണ്ടച്ചാംകുന്നേല്‍, തോമസ് അറയ്‌ക്കത്തറ എന്നിവര്‍ നേതൃത്വം നല്‌കി