ക്‌നാനായ കാത്തലിക് വുമണ്‍സ് ഫോറം ഓഷ്യാനയുടെ 2021 – 23 കാലഘട്ടത്തിലേക്ക് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. പ്രസിഡന്റ് ബിന്ദു ജെക്‌സിന്‍ അനാലിപാറയില്‍, സെന്റ് ജോസഫ് ദേവാലയ ഇടവക പുതുവേലി, കാൻബറ , വൈസ് പ്രസിഡന്റ് ജൂബി തോമസ് വേലൂപറമ്പിൽ St. Sephens Church ഉഴവൂര്‍, മെൽബോൺ , സെക്രട്ടറി മേഘ സൈജു കാരത്താനത്ത് St. Stephns church ഉഴവൂര്‍ , ബ്രിസ്‌ബേൻ . ജോ. സെക്രട്ടറി ഹെല്‍ക്ക എലിസബത്ത് ജോസഫ് പുതുച്ചിറ, St. Theresa church റാന്നി, സിഡ്നി . ട്രഷറർ ലിനറ്റ് ടോണി ചൂരവേലില്‍, St. Thomas Church Kallara, ടൗൺസ്‌വില്ലെ എന്നിവര്‍ സ്ഥാനമേറ്റു.ക്‌നാനായ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം തന്നെ ക്‌നാനായ വനിതകളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യം വച്ചുകൊണ്ടാണ് പുതിയ നേതൃത്വം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
പ്രസിഡന്റ് ബിന്ദു ജെക്‌സിന്റെ വാക്കുകളിലൂടെ
1. കോട്ടയം അതിരൂപതയോടും, അല്‍മായ സംഘടനകളോടും ചേര്‍ന്നു നിന്നുകൊണ്ട് ക്‌നാനായ പാരമ്പര്യത്തെ സംരക്ഷിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യുക.
2. ക്‌നാനായ സ്ത്രീകളുടെയും പുതുതലമുറയുടെയും ഉന്നമനത്തിലായി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ട പ്രോത്സാഹനം നല്‍കുകയും ചെയ്യുക.
3. KCWFO യുടെ നിലവിലുള്ള പ്രവര്‍ത്തനം ഓഷ്യാനയുടെ കീഴിലുള്ള ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സിങ്കപ്പൂര്‍, എന്നീ യൂണിറ്റുകളില്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കുകയും ചെയ്യും .
പുതിയ നേതൃത്വത്തിന് ക്നാനായ പത്രത്തിന്റെ ആശംസകൾ