Breaking news

ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ വനിതാദിനാഘോഷം മാർച്ച് 6 തിയതി നടത്തപ്പെടും.

ലോക വനിതാദിനത്തോട്‌ അനുബന്ധിച്ച്‌ ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ വനിതാദിനാഘോഷം സംഘടിപ്പിക്കും . കുടുംബ കൗണ്‍സിലിംഗ്‌ രംഗത്തും വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാര്‍ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഗ്രയിസ്‌ ലാല്‍ അന്നേദിവസം വനിതകള്‍ക്കായി സെമിനാര്‍ നടത്തും. ശനിയാഴ്‌ച ചിക്കാഗോ സമയം വൈകിട്ട്‌ 7 മണിക്ക്‌ സൂം വഴി നടത്തപ്പെടുന്ന വനിതാദിനാഘോഷം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്‌ മാര്‍ അപ്രേം ഉദ്‌ഘാടനം ചെയ്യും. റീജിയന്‍ തലത്തില്‍ വിമന്‍സ്‌ മിനിസ്‌ട്രിയുടെ കര്‍മ്മ പരിപാടികളെക്കുറിച്ച്‌ സംഗമത്തില്‍ ചര്‍ച്ചചെയ്യും.സംഘടിപ്പിക്കും

Facebook Comments

Read Previous

കെ.സി.വൈ.എല്‍ അതിരൂപതാ സമിതി അംഗങ്ങള്‍ ചെറുകര യൂണിറ്റ്‌ വിസിറ്റ്‌ നടത്തി 

Read Next

പീറ്റര്‍ ചേരാനല്ലൂര്‍-ഹരിചരണ്‍ ആദ്യമായ് ഒന്നിക്കുന്ന ” നീ നീതിമാന്‍ ” റിലീസ്.