Breaking news

കെ.സി.വൈ.എല്‍ അതിരൂപതാ സമിതി അംഗങ്ങള്‍ ചെറുകര യൂണിറ്റ്‌ വിസിറ്റ്‌ നടത്തി 

ചെറുകര: കെ.സി.വൈ.എല്‍ അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ യൂണിറ്റ്‌ വിസിറ്റ്‌ ആരംഭിച്ചതിന്റെ ഭാഗമായി അതിരൂപതാ സമിതി അംഗങ്ങള്‍ ചെറുകര യൂണിറ്റ്‌ വിസിറ്റ്‌ നടത്തുകയും, മീറ്റിംഗില്‍ പങ്കാളികളാകുകയും ചെയ്‌തു. കെ.സി.വൈ.എല്‍ അതിരൂപതാ ടാസ്‌ക്‌ ഫോഴ്‌സ്‌ അംഗങ്ങളായ യൂണിറ്റ്‌ ചാപ്ലയിന്‍ ഫാ. ഷാജി പൂത്തറ, അംഗങ്ങളായ ജിയോ ജോസ്‌ പാറയില്‍, ജിബിന്‍ തോമസ്‌ ആദോപ്പള്ളില്‍ എന്നിവരേയും, ക്‌നാനായ വോയിസ്‌ 2020 സാമൂഹ്യ പ്രതിബന്ധതാ പുരസ്‌കാരം കരസ്ഥമാക്കിയ അതിരൂപതാ പ്രസിഡന്റും ഇടവകാംഗവുമായ ലിബിന്‍ ജോസ്‌ പാറയിലിനെയും എം.ജി. യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ്‌ വിഭാഗത്തില്‍ നാലാം റാങ്ക്‌ കരസ്ഥമാക്കിയ ഡോണ ജോസ്‌ പുഞ്ചാലിനെയും മെമന്റോ നല്‍കി ആദരിച്ചു. ചെറുകര യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കോവിഡ്‌ ടാസ്‌ക്‌ ഫോഴ്‌സിന്റെ പ്രകാശനവും നടത്തപ്പെട്ടു. യൂണിറ്റ്‌ പ്രസിഡന്റ്‌ സോജന്‍ ജോര്‍ജ്‌ കുഴിഞ്ഞാലില്‍ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എല്‍ അതിരൂപതാ ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, ജനറല്‍ സെക്രട്ടറി ബോഹിത്‌ ജോണ്‍സണ്‍, വൈസ്‌ പ്രസിഡന്റ്‌ ജോസുകുട്ടി ജോസഫ്‌, ജോയിന്റെ സെക്രട്ടറി അച്ചു അന്ന ടോം, അതിരൂപത ഡയറക്‌ടര്‍ ഷെല്ലി ആലപ്പാട്ട്‌, സിസ്റ്റര്‍ അഡൈ്വസര്‍ ഡോ. സി. ലേഖ എസ്‌.ജെ.സി, എന്റെ ചെറുകര മാസിക ചീഫ്‌ എഡിറ്റര്‍ ബിനു ബേബി തെക്കേനീറുങ്കല്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ കോട്ടയം അതിരൂപതയേയും, അഭി. പിതാക്കന്മാരേയും മോശമായി ചിത്രീകരിക്കുകയും, യുവജന വിഭാഗമെന്ന പേരില്‍ വ്യാജ അക്കൗണ്ടുകളിലൂടെ കുപ്രചരണങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കെതിരെ യൂണിറ്റ്‌ പ്രസിഡന്റ്‌ സോജന്‍ ജോര്‍ജ്‌ കുഴിഞ്ഞാലില്‍ പ്രമേയം അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്‌തു.
യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ അഖില്‍ രാജു പുളിയനാല്‍, ട്രഷറര്‍ ബിബിന്‍ മാത്യു ചേരോലിക്കല്‍, ജോ. സെക്രട്ടറി അനീഷ ബെന്നി നരിക്കുഴിയില്‍, യൂണിറ്റ്‌ ഡയറക്‌ടര്‍ ജോബിന്‍ ഇറപുറത്ത്‌, സിസ്റ്റര്‍ അഡൈ്വസര്‍ സി. ലിറ്റി എസ്‌.ജെ.സി എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

Facebook Comments

knanayapathram

Read Previous

സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ കുടുംബ ഭാരം പേറുന്ന സ്ത്രീകളുടെ മുഖ്യധാരാവത്ക്കരണം സാധ്യമാക്കണംമാര്‍ മാത്യു മൂലക്കാട്ട്

Read Next

ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ വനിതാദിനാഘോഷം മാർച്ച് 6 തിയതി നടത്തപ്പെടും.