Breaking news

വൈദ്യുതിയും തീയും വകവയ്ക്കാതെ സ്വന്തം ജീവൻ മറന്ന് ഒരു ജീവൻ രക്ഷിച്ച് ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്

റോഡിൽ വലിയ ശബ്ദം കേട്ടാണ് കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ് റോഡിലേക്ക് ഇറങ്ങുന്നത്. വഴിയരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഒടിഞ്ഞ് വീണ് കാറിന് മുകളിലേക്ക് കിടക്കുന്നു. ചുറ്റും വൈദ്യുതി വിതരണ കമ്പികള്‍. കാറിന്റെ മുന്‍വശത്ത് നിന്ന് തീയും പുകയും ഉയരുന്നു. ഒരു കുടുംബം തന്നെ കാറില്‍ ഉണ്ടാകും എന്ന് കരുതിയാണ് കാറിനരുകിലേക്ക് രക്ഷാപ്രവര്‍ത്തനം എന്ന ഉദ്ദേശത്തോടെ ഓടി എത്തിയത്. കാറിന് ചുറ്റും വൈദ്യുതി കമ്പികള്‍ കിടക്കുമ്പോഴും മറ്റൊന്നും ചിന്തിക്കാന്‍ കഴിഞ്ഞില്ല. ഉള്ളില്‍ കുടുങ്ങിയ ആളെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ ഒരാളെ മാത്രമെ കാണനായൊള്ളു. ഡ്രൈവറുടെ വശത്തെ വാതില്‍ തുറക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു.ഉടന്‍ തന്നെ പിന്നിലെ ചില്ല് തല്ലിപ്പൊട്ടിച്ചു. ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടു. ഇത് വഴിയാണ് കാറില്‍ നിന്ന് ആളെ രക്ഷിച്ചത്. അപ്പോഴേക്കും തീ ആളി തുടങ്ങിയിരുന്നു. കാറില്‍ഉണ്ടായിരുന്ന മോനിപ്പള്ളി സ്വദേശി റെജിക്ക് പരിക്കുകളില്ലകാറിന്റെ ചില്ല് തകര്‍ക്കുന്നതിനിടയില്‍ എബിയുടെ കൈയിക്ക് മുറിവ് പറ്റി. ഉഴവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.ഉഴവൂരിന്റെ ധീരപുത്രനും, കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ,സിവിൽ പോലീസ് ഓഫീസറുമായ എബിയുടെ ഭാര്യ ഫിൽസി എബി കടുത്തുരുത്തി തേക്കിൻകാട്ടിൽ കുടുബാംഗമാണ് നാല് എബിക്കും ഫിൽസിക്കും നാല് മക്കളാണ് ആൽവിൻ ,അലീനാ ഏബിൾ ,അബിൻ .സ്വന്തം ജീവൻ മറന്ന് സാഹസികമായി മറ്റൊരു ജീവിതം രക്ഷിച്ച ഉഴവൂർ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫിന് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങൾ .സംഭവത്തെ കുറിച്ചുള്ള കൂടുതൽ ദൃശ്യങ്ങൾ താഴെ കാണാം

Facebook Comments

knanayapathram

Read Previous

സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമമാണ് ക്നാനായ പത്രം : ഗീവർഗീസ് മാർ അപ്രേം തിരുമേനി. ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ വർണ്ണാഭമായി

Read Next

നവ നേതൃത്വത്തിന്റെ തോളിലേറി KKB SPORTS CLUB KUWAIT