Breaking news

സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമമാണ് ക്നാനായ പത്രം : ഗീവർഗീസ് മാർ അപ്രേം തിരുമേനി. ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ വർണ്ണാഭമായി

ക്നാനായ മാധ്യമ ചരിത്രത്തിൽ ആദ്യമായി ക്നാനായ പത്രം നടത്തിയ ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ 2020 വ്യത്യസ്ഥകൊണ്ടും സംഘാടക മികവ് കൊണ്ടും പ്രത്യേകം ശ്രധേയമായി . നേരത്ത തീരുമാനിച്ചപ്രകാരം ഇന്നലെ ശനിയാഴ്ച്ച വൈകിട്ട് 3 .30ന് ആരംഭിച്ച സമ്മേളന പരിപാടികൾ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം തിരുമേനി ഉദ്‌ഘാടനം ചെയ്തു .സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമമാണ് ക്നാനായ പത്രം എന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സമൂഹത്തിലെ വിവിധ തലങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചവരെ കണ്ടെത്തി അവരെ ആദരിച്ചതെന്ന് പിതാവ് തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ ചുണ്ടി കാണിച്ചു .കോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളി ഇടവക വികാരി റവ ഫാ അബ്രാഹം പറമ്പേട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു . ക്നാനായ ജനത ഒരുകുടിയേറ്റ ജനതയാണന്നും, തങ്ങൾ ചെന്നെത്തുന്ന സ്ഥലങ്ങളിൽ എല്ലാം സമുദായത്തിൻ്റെ പാരമ്പര്യങ്ങൾ മുറുകെ പിടിക്കുന്നതോടൊപ്പം, സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി ജീവിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവാർഡ് ജേതാക്കളുടെ പ്രവർത്തനങ്ങളെന്നും, ക്നാനായ സമുദായത്തിൽ സാമൂഹ്യ പ്രതിബദ്ധതയോടെ സേവനം ചെയ്യുന്ന നിരവധി വ്യക്‌തിത്വങ്ങളുടെ പ്രതിനിധികളാണ് ഇന്ന് അവാർഡിന് അർഹരായവർ എന്നും, അതൊടൊപ്പം മറ്റുള്ളവരെ താഴ്ത്തി കാണിക്കുവാൻ മൽസരിക്കുന്ന ഒരു രീതിയിൽ നിന്നും വ്യത്യസ്ഥമായി, ക്നാനയ പത്രം ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുന്നിൽ തുറന്ന് കാണിക്കുന്നത് പ്രത്യേകം അഭിനന്ദനാർഹമാണെന്നും, അവാർഡ് ജേതാക്കളുടെ പ്രവർത്തനങ്ങൾ മറ്റ്ക്നാനായ സമുദായഅംഗങ്ങൾക്കു മാതൃകയായി തിരട്ടെയെന്നും എന്ന് അദ്ദേഹം ആശംസിച്ചു .അഞ്ച് വ്യക്തികൾ തുടങ്ങി, അഞ്ച് വർഷങ്ങൾ കൊണ്ട് ക്നാനായ സമുദായത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒരു മാധ്യമമായി ക്നാനായ പത്രം മാറി എന്നത് എടുത്തുപറയത്തക്ക ഒരു വസ്തുതയാണ് എന്ന് കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഫാദർ ഡോക്ടർ ബിനു കുന്നത്ത് തന്റെ ആശംസാ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

ക്നാനായ കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡന്റ് തമ്പി എരുമേലിക്കര , ക്നാനായ കത്തോലിക്ക കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് തോമസ് അരയത്ത്, കെ സി വൈ ൽ അതിരൂപതാ ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ , പ്രമുഖ എഴുത്തുകാരനും ചാമക്കാല ഇടവക വികാരിയുമായ ഫാ ജോസ് കടവിച്ചിറയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

അവാർഡ് ജേതാക്കളായ റവ ഫാ സണ്ണി മാവേലിക്ക് വേണ്ടി സഹോദരൻ ജോയി മാവേലിൽ , റവ. ഫാ ഷിബു തുണ്ടത്തിലിനു വേണ്ടി സഹോദരി ഭർത്താവ് സാബു മുണ്ടകപ്പറമ്പിൽ , റവ ഡോ മേരി കളപ്പുരക്കലിന് വേണ്ടി കാരിത്താസ് ആശുപത്രി ഡയറക്ടർ റവ ഡോ ഫാ ബിനു കുന്നത്ത് , സി സ്‌നേഹക്ക് വേണ്ടി ജോയി വെട്ടുകല്ലേൽ , അല്മായ പ്രതിനിധികളായ ശ്രീ വി സി രാജു സ്നേഹമന്ദിരം പടമുഖം , ,ശ്രീ റെജി ജോസഫ് , ജോണീസ് പി സ്റ്റീഫൻ , ശ്രീമതി ഷീബ അബ്രാഹത്തിന് വേണ്ടി സഹോദരി ബിൻസി ബേബി , ശ്രീ ജോണി തോട്ടുങ്കൽ എന്നിവരും അഭിവന്ദ്യ പിതാവിൽ അവാർഡും പ്രശംസാ പത്രവും ഏറ്റുവാങ്ങി .

തുടർന്ന് കോട്ടയം അതിരുപത യുടെ മാക്കിൽ ഫൗണ്ടേഷൻ അവാർഡ് ജേതാവായ ഫാ ജോസ് കടവിച്ചിറയിലിന് തദവസത്തിൽ ക്നാനായ പത്രം മൊമെന്റോ നൽകി ആദരിച്ചു
Adv. ബ്ലെസി തോമസ് അരയത്തു അവതരികയായിരിക്കുന്ന സമ്മേളന പരിപാടിയിൽ, ആൽബിൻ കുഴിപ്ലാക്കിൽ സ്വാഗതവും, ജോൺ അബ്രാഹം ആനകുത്തിക്കൽ നന്ദിയും രേഖപ്പെടുത്തി .ക്നാനായ പത്രം പി ർ ഓ അരുൺ പടപ്പുരക്കലും സംഘവും സമ്മേളന പരിപാടികൾക്ക് നേതൃത്വവും നൽകി .അവാർഡ് ജേതാക്കളെ പ്രതിനിധീകരിച്ചു ശ്രീ ജോണീസ് പി സ്റ്റീഫൻ, ശ്രീ റെജി ജോസഫ് ശ്രീ വി സി രാജു സ്നേഹമന്ദിരം പടമുഖം എന്നിവർ സംസാരിച്ചു . സമ്മേളനത്തിൽ വച്ച്, അവാർഡ് ജേതാക്കൾക്കായി നീക്കിയ വച്ച തുക ചാമക്കാല സെന്റ് ജോൺസ് ഇടവകയിൽ പ്രവർത്തിക്കുന്ന, തണൽ എന്ന സംഘടനക്ക് ക്നാനായ പത്രത്തിന് വേണ്ടി ജോയി കുര്യൻ അയിത്തിലിന്റെ പക്കൽ നിന്നും തണലിന്റെ ഭാരവാഹികളും ഫാ ജോസ് കടവിച്ചിറയിലും ചേർന്ന് ഏറ്റു വാങ്ങി .ക്നാനായ പത്രത്തിന്റെ പ്രവർത്തനങ്ങളിൽ എന്നും നിർദേശങ്ങളും പ്രോത്സാഹനങ്ങളും നൽകുകയും ഈ അവാർഡ് ദിനത്തിനെ വിജയിപ്പിച്ച ഞങ്ങളുടെ പ്രിയപെട്ട ഓരോ വായനക്കാർക്കും നന്ദിയുടെ നറു മലരുകൾ അർപ്പിക്കുന്നു . അവാർഡിനത്തിന്റെ വർണ്ണാഭമായ ഫോട്ടോകൾ താഴെ കാണാവുന്നതാണ്

Facebook Comments

knanayapathram

Read Previous

യുകെകെസിഎ യുടെ ആഭിമുഖ്യത്തിൽ ലോകം മുഴുവനുമുള്ള ക്നാനായക്കാർ 400 വർഷത്തെ ഇടവേളകൾക്ക് ശേഷം നടക്കുന്ന ക്നായിതൊമ്മൻ ഓർമ്മ ദിനാചരണത്തിന് മിനോറ തിരിതെളിയുവാൻ ഇനി ഇരുപത് ദിനങ്ങൾ മാത്രം !!!

Read Next

വൈദ്യുതിയും തീയും വകവയ്ക്കാതെ സ്വന്തം ജീവൻ മറന്ന് ഒരു ജീവൻ രക്ഷിച്ച് ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്