Breaking news

യുകെകെസിഎ യുടെ ആഭിമുഖ്യത്തിൽ ലോകം മുഴുവനുമുള്ള ക്നാനായക്കാർ 400 വർഷത്തെ ഇടവേളകൾക്ക് ശേഷം നടക്കുന്ന ക്നായിതൊമ്മൻ ഓർമ്മ ദിനാചരണത്തിന് മിനോറ തിരിതെളിയുവാൻ ഇനി ഇരുപത് ദിനങ്ങൾ മാത്രം !!!

ബിജി ജോർജ് മാംക്കൂട്ടത്തിൽ
പ്രോഗ്രാം കൺവീനർ

മാർച്ച് ഇരുപതാം തീയതി യുകെകെസിഎ യുടെ ആഭിമുഖ്യത്തിൽ 400 വർഷത്തെ ഇടവേളകൾക്ക് ശേഷം പുനരാരംഭിക്കാൻ പോകുന്ന ക്നായിതൊമ്മൻഓർമ്മ ദിനാചരണത്തിന് വേണ്ട ഒരുക്കങ്ങൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. യു കെ കെ സി എ സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെ മേൽനോട്ടത്തിൽ കാര്യപരിപാടികളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി വരുകയാണ്. വിവിധ ലോകരാജ്യങ്ങളിലുള്ള, ക്നാനായ സമുദായ നേതാക്കളുമായി യുകെകെസിഎ നേതൃത്വം നിരന്തരമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. കോട്ടയം രൂപതാധ്യക്ഷൻ മാരായ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിനെയും, അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിനെയും, അഭിവന്ദ്യ മാർ ഗീവർഗീസ് അപ്രേം പിതാവിനെയും, യുകെകെസിഎ സ്പിരിച്ചൽ അഡ്വൈസർ ഫാദർ സജി മലയിൽ പുത്തൻപുരയിലിനെയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകഴിഞ്ഞു.

ക്നായിതൊമ്മന്റെ കൂടെ വന്ന 72 ഇല്ലങ്ങളെ പ്രതിനിധീകരിക്കുന്ന തിനുവേണ്ടി 72 കിലോഗ്രാം തൂക്കത്തിലുള്ള പിതാമഹന്റെ അർത്ഥകായ പ്രതിമ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.പ്രവാസികളായ ക്നാനായക്കാർ എല്ലാവർക്കും വേണ്ടി കേരളത്തിനു വെളിയിൽ ആദ്യമായി യുകെയിൽ സ്ഥാപിക്കുവാൻ പോകുന്ന പ്രതിമ ലോകം മുഴുവനുമുള്ള ക്നാനായക്കാരുടെ ഹൃദയത്തിലാണ് പ്രതിഷ്ഠിക്കുന്നത്. ആരൊക്കെ ക്നായിതൊമ്മനെ തമസ്കരിക്കുവാൻ നോക്കിയാലും അതെല്ലാം വെറും ദിവാസ്വപ്നങ്ങൾ മാത്രമാണ് എന്ന് തെളിയിച്ചു കൊണ്ട് ക്നായിതൊമ്മന്റെ ഓർമ്മ ദിനാചരണത്തിന് ആഗോള ക്നാനായ സമൂഹത്തിൽ നിന്നും അതിരുകളില്ലാത്ത പിന്തുണയാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.പ്രവാസി ക്നാനായ ലോകത്തിന് UKKCA നൽകുന്ന മാറ്റേറിയ ദിനത്തിനായി മാർച്ച് 20 നായി പ്രാർത്ഥനകളോടെ കാത്തിരിയ്ക്കാം.

Facebook Comments

knanayapathram

Read Previous

അംഗന്‍വാടി ടീച്ചേഴ്‌സിനായി ബോധവത്ക്കരണ പരിപാടിയും കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തി

Read Next

സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമമാണ് ക്നാനായ പത്രം : ഗീവർഗീസ് മാർ അപ്രേം തിരുമേനി. ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ വർണ്ണാഭമായി