Breaking news

അംഗന്‍വാടി ടീച്ചേഴ്‌സിനായി ബോധവത്ക്കരണ പരിപാടിയും കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്ധ ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കി വരുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി ടീച്ചേഴ്‌സിനായി ബോധവത്ക്കരണ പരിപാടിയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. അന്ധ ബധിര ന്യൂനതകള്‍ ഉള്ളവരുടെ അവകാശങ്ങള്‍, ശാസ്ത്രീയ പുനരധിവാസം എന്നീ വിഷയങ്ങളില്‍ പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്പെഷ്യല്‍ എഡ്ജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. കൂടാതെ കൊറോണ പ്രതിരോധത്തിനായുള്ള മാസ്‌ക്കുകളും സാനിറ്റൈസറും വിതരണം ചെയ്തു.

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063

Facebook Comments

knanayapathram

Read Previous

ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് വിതരണം നാളെ കടുത്തുരുത്തിയിൽ : അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം തിരുമേനി മുഖ്യാതിഥി

Read Next

യുകെകെസിഎ യുടെ ആഭിമുഖ്യത്തിൽ ലോകം മുഴുവനുമുള്ള ക്നാനായക്കാർ 400 വർഷത്തെ ഇടവേളകൾക്ക് ശേഷം നടക്കുന്ന ക്നായിതൊമ്മൻ ഓർമ്മ ദിനാചരണത്തിന് മിനോറ തിരിതെളിയുവാൻ ഇനി ഇരുപത് ദിനങ്ങൾ മാത്രം !!!