ക്നാനായ മാധ്യമ ചരിത്രത്തിൽ ആദ്യമായി ക്നാനായ പത്രം നടത്തിയ ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ 2020 അവാർഡ് വിതരണം നാളെ വൈകുന്നേരം മൂന്ന് മണി മുതൽ കടുത്തുരുത്തി വലിയ പള്ളി ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ നിയമങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടും .
കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം തിരുമേനി മുഖ്യ അതിഥിയായിയായി അവാർഡുകൾ വിതരണം ചെയ്യും .പ്രസ്തുത സമ്മേളനത്തിൽ കടുത്തുരുത്തി വലിയ പള്ളി ഇടവക വികാരി റവ ഫാ അബ്രാഹം പറമ്പേട്ട് അദ്യക്ഷത വഹിക്കും .റവ ഡോ ഫാ ബിനു കുന്നത്ത് (കാരിത്താസ് ആശുപത്രി ഡയറക്ടർ ) , പ്രമുഖ എഴുത്തുകാരനും ചാമക്കാല ഇടവക വികാരിയുമായ ഫാ ജോസ് കടവിച്ചിറയിൽ ,റവ ഫാ സൈമൺ പുല്ലാട്ട് (ക്നാനായ പത്രം സ്പിരിറ്റൽ അഡ്വൈസർ ), ക്നാനായ കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡന്റ് തമ്പി എരുമേലിക്കര , ക്നാനായ കത്തോലിക്ക കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് തോമസ് അരയത്ത് കെ സി വൈ ൽ അതിരൂപതാ ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും .
കഴിഞ്ഞ അഞ്ചു വർഷക്കാലം ക്നാനായ സമുദായത്തിലെ നിരവധി പ്രതിഭകളെ സമൂഹത്തിന് പരിചയപ്പെടുത്തുവാൻ സാധിച്ചതിൽ ക്നാനായ പത്രം ടീം അഭിമാനിക്കുന്നു . അതിന്റെ തുടർച്ചയെന്നോണം, അഞ്ചാം വാർഷികത്തിൽ പൊതു സമൂഹത്തിന് സംഭാവനകൾ നൽകിയ വ്യക്തികളെ കണ്ടെത്താനും അവരെ ആദരിക്കാനും വേണ്ടി ക്നാനായ പത്രം ഒരുക്കിയ “ക്നാനായ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡിൽ” നിരവധി നോമിനേഷനുകളാണ് ഞങ്ങൾക്ക് പ്രിയ വായനക്കാരിൽ നിന്നും ലഭിച്ചത്. നോമിനേഷനുകൾ നൽകുകയും ക്നാനായ പത്രത്തിന് എന്നും പ്രോത്സാഹനം നല്കികൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ പ്രിയ വായനക്കാരെയും നന്ദിയോടെ ക്നാനയപത്രം ടീം ഓർക്കുകയാണ് .
രണ്ട് കാറ്റഗറികളിലായി നോമിനേഷനുകൾ ക്ഷണിച്ചപ്പോൾ, നിരവധി എന്ററികൾ ആണ് ലഭിച്ചത്. ലഭിച്ച നോമിനേഷനുകളിൽ നിന്ന്, റവ ഫാ സണ്ണി മാവേലി , റവ. ഫാ ഷിബു തുണ്ടത്തിൽ , റവ ഡോ മേരി കളപ്പുരക്കൽ , റവ സി സ്‌നേഹ , അതുപോലെ അല്മായ പ്രതിനിധികളായ ശ്രീ വി സി രാജു സ്നേഹമന്ദിരം പടമുഖം , ശ്രീമതി ഷീബ അബ്രാഹം , ശ്രീ ജോണി തോട്ടുങ്കൽ , ശ്രീ ജോണീസ് പി സ്റ്റീഫൻ , ശ്രീ റെജി ജോസഫ് എന്നിവരാണ് ഞങ്ങളുടെ ആദ്യത്തെ വർഷത്തെ അവാർഡിനായി അർഹരായത് .ക്നാനായ സമുദായത്തിലെ ഈ മഹത് വ്യക്‌തിത്വങ്ങളെ ആദരിക്കുന്ന ഈ മഹനീയ ചടങ്ങിലേക്ക് എല്ലാ നല്ലവരായ വായനക്കാരെയും ക്നാനയപത്രം മുഴുവൻ ടീമിനു വേണ്ടി നാളെ കടുത്തുരുത്തിയുടെ മണ്ണിലേക്ക് സ്നേഹപൂർവം ക്ഷണിച്ചു കൊള്ളുന്നു .അവാർഡ് ദാന ചടങ്ങുകൾ തത്സമയം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കും