Breaking news

ഉന്നത മത്സര പരീക്ഷകൾക്ക് തുടർ പരിശീലനം ഒരുക്കി കാർട്ട്

ക്‌നാനായ യുവതീയുവാക്കൾക്ക് മൂല്യാധിഷ്ഠിത ജീവിത ദർശനം നല്കുന്നതിനും ഉയർന്ന ജീവിത നേട്ടങ്ങൾക്ക് വഴിയൊരുക്കുന്നതിനുമായി കോട്ടയം അതിരൂപതയിൽ രൂപീകരിച്ചിരിക്കുന്ന ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് ആൻഡ് ട്രെയിനിംഗി (KART)ന്റെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് ഉൾപ്പടെയുള്ള ദേശീയ മത്സരപരീക്ഷകളിൽ പങ്കെടുക്കുവാൻ  കുട്ടികളെ പ്രാപ്തരാക്കുന്നതിനായി  ഹൈസ്‌കൂൾ തലം മുതൽ കുട്ടികൾക്കും മാതാപിതാക്കൾക്കും തുടർ പരിശീലനത്തിന് അവസരമൊരുക്കുന്നു. വേദിക് ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ച് ഒരുക്കുന്ന പ്രസ്തുത ദീർഘകാല പരിശീലനത്തെക്കുറിച്ച് പ്രാഥമിക അവബോധക്ലാസ്സ് എഴാം ക്ലാസ്സുമുതൽ ബിരുദതലം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി മാർച്ച് 13 ശനിയാഴ്ച വൈകുന്നേരം 7 മണിമുതൽ സൂം ഓൺലൈനിൽ സംഘടിപ്പിക്കുകയാണ്. അന്നേദിവസം പ്രസ്തുത പരിശീലനത്തിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കും. തുടർന്ന് താല്പര്യമുള്ളവർക്കായി വേദിക് അക്കാദമിയുമായി സഹകരിച്ച് തുടർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണ്. ഈ പ്രാഥമിക അവബോധ ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇടവക വികാരിയച്ചന്മാർ വഴിയോ, 7983402889, 9744706021 എന്നീ വാട്ട്‌സ് ആപ്പ് നമ്പരുകളിലൂടെയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Facebook Comments

knanayapathram

Read Previous

സാഹോദര്യത്തില്‍ അധിഷ്ഠിതമായ നീതിബോധം ഇന്നിന്റെ ആവശ്യകത – മാര്‍ മാത്യു മൂലക്കാട്ട്

Read Next

ഉഴവൂർ മലേമുണ്ടക്കൽ ചിന്നമ്മ മത്തായി (84) നിര്യാതയായി