Breaking news

സാഹോദര്യത്തില്‍ അധിഷ്ഠിതമായ നീതിബോധം ഇന്നിന്റെ ആവശ്യകത – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സാഹോദര്യത്തില്‍ അധിഷ്ഠിതമായ നീതിബോധം ഇന്നിന്റെ ആവശ്യകതയെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ഫെബ്രുവരി 20 ലോക സാമൂഹ്യനീതി ദിനാചരണത്തിന്റെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സാമൂഹ്യനിതി ദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  അര്‍ഹതയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിച്ച് സാമൂഹ്യ നീതി ഉറപ്പുവരുത്തുവാന്‍ കഴിയുന്നതോടൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള കരുതലും ഉറപ്പുവരുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട സെമിനാറിന് മോട്ടിവേഷണല്‍ സ്പീക്കര്‍ ഷിജി ജോണ്‍സണ്‍ നേതൃത്വം നല്‍കി.

Facebook Comments

knanayapathram

Read Previous

മോർട്ടൻ ഗ്രോവ് സെ.മേരീസ് ചെറുപുഷ്പ മിഷൻ ലീഗ് ശാഖ സെമിനാർ സംഘടിപ്പിച്ചു.

Read Next

ഉന്നത മത്സര പരീക്ഷകൾക്ക് തുടർ പരിശീലനം ഒരുക്കി കാർട്ട്