Breaking news

ബിർമിംഗ്ഹാം( BKCYL) യു കെ കെ സി വൈ ൽ യൂണിറ്റിന് നവനേതൃത്വം

ജോൺ മുളയിങ്കൽ

യുകെയിലെ ഏറ്റവും വലിയ സംഘടനയായ യു കെ കെ സി യുടെ വളർച്ച അവിസ്മരണീയമാണ്. ഇംഗ്ലണ്ടിലെ മണ്ണിലേക്ക് ആഴ്ന്നിറങ്ങി ഒരു വടവൃക്ഷമായി ഇതു വളർന്നു കഴിഞ്ഞു. അതിന്റെ പോഷകസംഘടനയായ യു കെ കെ സി വൈ യിലും ഒപ്പത്തിനൊപ്പം വളർന്നു കൊണ്ടേയിരിക്കുന്നു. യു കെ കെ സി എ യുടെ യൂണിറ്റുകൾ ഏറ്റവും വലിയ യൂണിറ്റുകളിൽ ബർമിംഗ്ഹാം യൂണിറ്റ് നയിക്കുന്നത് എബി നെടുവാംപ്പുഴയും സെക്രട്ടറി സിനു മുപ്രാപ്പള്ളിയുമാണ്. ഒപ്പത്തിനൊപ്പം സംഘടനയുടെ വളർച്ചക്ക് കരുത്ത് പകരുന്നത് കെ സി വൈ ൽ ലെ യുവജനങ്ങളാണ്. അടുത്ത രണ്ടുവർഷത്തേക്ക് ഇവരെ നയിക്കുവാൻ പരിചയ സമ്പന്നരും ഊർജ്ജസ്വലരുമായ യുവജനങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് . നിങ്ങൾക്ക് BKCYL ഭാരവാഹികളെ ഒന്നു പരിചയപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു. പ്രസിഡന്റായി പരിചയസമ്പന്നനായ മിഥുന മാത്യു വില്ലുത്തറയെയും വൈസ് പ്രസിഡന്റായി ആയി എലൻ ഷാജി കരിപ്പറമ്പിൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സെക്രട്ടറിയായി ഓസ്‌വിൻ അബ്രാഹം എബ്രഹാം മടക്കക്കുഴിയെയും ജോയിന്റ് സെക്രട്ടറിയായി സ്നേഹ ബെന്നി മാവേലിലും കരുത്തുപകരുന്നു ട്രഷററായി നിറഞ്ഞുനിൽക്കുന്നത് അലിന സജിമോൻ രാമച്ചനാട്ടാണ് . പ്രഗൽഭരായ ഈ യുവതീയുവാക്കൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാൻ ഡയറക്ടർമാരായി ആശാ ബിജു മടുക്കക്കുഴിയും ജോൺ മുളയിങ്കലും അവരോട് തോളോട് തോൾ ചേർന്ന് നിൽക്കുന്നു. അടുത്ത രണ്ടു വർഷത്തേക്ക് ഇവരുടെ പ്രവർത്തനത്തിന് നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും പ്രതീക്ഷിച്ചുകൊള്ളുന്നു.

Facebook Comments

knanayapathram

Read Previous

ഗോത്രവര്‍ഗ വനിതകള്‍ക്ക്‌ സ്വയംതൊഴില്‍ പദ്ധതിയുമായി മാസ്സ്‌

Read Next

റെജി തോമസ് അക്ഷര മിത്ര – അവാർഡ് ജേതാവ്