Breaking news

ഗോത്രവര്‍ഗ വനിതകള്‍ക്ക്‌ സ്വയംതൊഴില്‍ പദ്ധതിയുമായി മാസ്സ്‌

കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി ഇന്ത്യ ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജിയുമായി സഹകരിച്ചുകൊണ്ട്‌ കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്‌ പരിധിയില്‍ വരുന്ന കരിബംകണ്ടി കോളനി നിവാസികളായ സ്‌ത്രീകളുടെ തൊഴില്‍ ഉറപ്പാക്കി വരുമാന വര്‍ദ്ധനവ്‌ ലക്ഷ്യംവച്ചുകൊണ്ട്‌ സ്‌ക്വാഷ്‌, ജാം എന്നിവയുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കുകയുണ്ടായി. നമ്മുടെ ചുറ്റുപാടും യഥേഷ്‌ടം ലഭ്യമാക്കുന്നതും എന്നാല്‍ ഉപയോഗിക്കാതെ നഷ്‌ടപ്പെടുത്തുന്നതുമായ ഫലവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ്‌ മുകളില്‍ പറഞ്ഞ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്‌. പരിശീലന പരിപാടിയില്‍ സുജ തോമസ്‌ അക്കപറമ്പില്‍ ക്ലാസ്‌ നയിച്ചു. കോര്‍ഡിനേറ്റര്‍ റെനി സിബി നേതൃത്വം നല്‍കി.

Facebook Comments

knanayapathram

Read Previous

ക്‌നാനായ സൊസൈറ്റിയില്‍ ജനസേവന സര്‍വീസുകള്‍ക്ക്‌ തുടക്കമായി

Read Next

ബിർമിംഗ്ഹാം( BKCYL) യു കെ കെ സി വൈ ൽ യൂണിറ്റിന് നവനേതൃത്വം