Breaking news

ക്‌നാനായ സൊസൈറ്റിയില്‍ ജനസേവന സര്‍വീസുകള്‍ക്ക്‌ തുടക്കമായി

കോട്ടയം: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റേ കോ-ഓപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റിയില്‍ ജനസേവന സര്‍വീസുകള്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ ചെയര്‍മാന്‍ ബിനോയി ഇടയാടിയില്‍, മാനേജിംഗ്‌ ഡയറക്‌ടര്‍ സിബി ആന്റണി എന്നിവര്‍ സംസാരിച്ചു.സര്‍ക്കാര്‍, സര്‍ക്കാരിതര സേവനങ്ങള്‍, യൂട്ടിലിറ്റി ബില്‍പേയ്‌മെന്റ്‌ എന്നീ സര്‍വീസുകള്‍ ജനസേവനയിലൂടെ ക്‌നാനായ സൊസൈറ്റിയുടെ എല്ലാ ശാഖകളിലും അംഗങ്ങള്‍ക്ക്‌ ലഭ്യമാകും. ഭരണസമിതി അംഗങ്ങളായ ജോയി തോമസ്‌ പുല്ലാനപ്പള്ളില്‍, ജില്‍മോന്‍ മഠത്തില്‍, തൊമ്മിക്കുഞ്ഞ്‌ വെട്ടിക്കാട്ട്‌, ടോമി കൊച്ചാനയില്‍, സൈമണ്‍ മണപ്പള്ളില്‍, തോമസ്‌ ഇലയ്‌ക്കാട്ട്‌, ബേബി മുളവേലിപ്പുറത്ത്‌, സാബു കൂവക്കാട്ടില്‍, ജോസ്‌ തൊട്ടിയില്‍, ജെയിംസ്‌ മലേപ്പറമ്പില്‍, ടോം കീപ്പാറയില്‍, മത്തച്ചന്‍ തറയില്‍, സ്റ്റീഫന്‍ മൂരിക്കുന്നേല്‍, ലൂക്കോസ്‌ കെ. ചാക്കോ കുടകുത്തിയേല്‍, ജനറല്‍ മാനേജര്‍ ജോസ്‌ പി. ജോര്‍ജ്‌ പാറടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Facebook Comments

knanayapathram

Read Previous

ന്യൂയോർക്കിലെ ക്നാനായ മക്കളുടെ അഭിമാനമായ IKCC ലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു

Read Next

ഗോത്രവര്‍ഗ വനിതകള്‍ക്ക്‌ സ്വയംതൊഴില്‍ പദ്ധതിയുമായി മാസ്സ്‌