Breaking news

ക്നാനായ കത്തോലിക്ക കോൺഗ്രസ് പെരിക്കല്ലൂർ ഫൊറോന നേതൃസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും നടത്തി

പെരിക്കല്ലൂർ: പെരിക്കല്ലൂർ സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന നേതൃസംഗമത്തിൽ ഫൊറോന ചാപ്ലിൻ ഫാദർ മാത്യു മേലേടത്ത് പതാക ഉയർത്തുകയും യൂണിറ്റ് പ്രസിഡണ്ട് ജോണി പുത്തൻകണ്ടത്തിൽ സ്വാഗതം ആശംസിക്കുകയും ചെയ്തു വയനാടിന്റെ വിവിധ പ്രദേശങ്ങളിൽ ആയുള്ള 10 യൂണിറ്റുകളിൽ നിന്നായി നൂറോളം അംഗങ്ങൾ പങ്കെടുത്തു പരിപാടിയിൽ വയനാടിന്റെ സവിശേഷ സാഹചര്യത്തിൽ കെ സി സി സംഘടനയുടെ സാധ്യതകളെക്കുറിച്ചും ഇടപെടലുകളെ കുറിച്ചും കടന്നുചെല്ലുന്ന പ്രവർത്തന മേഖലകളെ കുറിച്ചും ഫാദർ സ്റ്റീഫൻ ചീക്കപ്പാറയിൽ  ക്ലാസ്സെടുക്കുകയും, ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പൊതു ചർച്ചയിൽ  KCWA, KCYL അംഗങ്ങൾ പങ്കെടുത്തു  
കെ സി സി പെരിക്കല്ലൂർ ഫൊറോനാ പ്രസിഡന്റ് ശ്രീ ഷിജു  കൂറാനയിൽന്റെ അധ്യക്ഷതയിൽ ചേർന്ന പ്രൗഢഗംഭീരമായ പൊതുസമ്മേളനത്തിൽ ബത്തേരി നിയോജക മണ്ഡലം എം എൽ എ    ശ്രീ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡണ്ട് ശ്രീ  തമ്പി എരുമേലിക്കര മുഖ്യ പ്രഭാഷണം നടത്തുകയും, ഫൊറോന ചാപ്ലിൻ ഫാദർ മാത്യു മേലേടത്ത് അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു.ഫൊറോനയിൽ നിന്നുള്ള ജനപ്രതിനിധികളായ ശ്രീമതി മേഴ്സി ബെന്നി, കുസുമം ടീച്ചർ ,ഷൈജി  ഷിബു  എന്നിവരെ സെക്രട്ടറി ശ്രീ ബിനോയ് ഇടയാടിയിൽ മൊമെന്റോ നൽകി ആദരിച്ചു. കേന്ദ്ര-കേരള സർക്കാരുകളുടെ കർഷക നയങ്ങൾക്കെതിരെയും,  കാർഷിക ബില്ലുകൾ പിൻവലിക്കുക,വയനാട് ജില്ലയിലെ ബഫർ സോൺ  പ്രഖ്യാപനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും , മലബാർ റീജണൽ ട്രഷറർ ശ്രീ എബി  പൂക്കുമ്പേൽ പ്രമേയം അവതരിപ്പിച്ചു. മലബാർ റീജണൽ ഭാരവാഹികളായ ശ്രീ ബാബു കദളിമറ്റം ശ്രീ സൈമൺ പാഴു ക്കുന്നേൽ ശ്രീ മത്തായി നന്ദി കാട്ട് എന്നിവരും, അതിരൂപത ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ കുന്നുംപുറം, ജീനാ സിബി പടിഞ്ഞാറേക്കര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.യോഗത്തിൽ ശ്രീ തോമസ് കുഞ്ചരക്കാട്ട് സ്വാഗതവും,ശ്രീ ബേബി പെരുബേൽ നന്ദിയും അർപ്പിച്ചു.പെരിക്കല്ലൂർ യൂണിറ്റ് ആതിഥേയത്വം  വഹിച്ച പരിപാടിക്ക് ഫൊറോന യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി

Facebook Comments

knanayapathram

Read Previous

KKCA 2021 – KKCL കുട്ടികള്‍ക്കായിട്ടുള്ള ഏകദിന ഓണ്‍ലൈന്‍ സെമിനാര്‍ SPROUTS 2021

Read Next

ന്യൂയോർക്കിലെ ക്നാനായ മക്കളുടെ അഭിമാനമായ IKCC ലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു