Breaking news

KKCA 2021 – KKCL കുട്ടികള്‍ക്കായിട്ടുള്ള ഏകദിന ഓണ്‍ലൈന്‍ സെമിനാര്‍ SPROUTS 2021

KKCA 2021 വര്‍ഷത്തെ ആദ്യ പ്രോഗ്രാം ആയ KKCL കുട്ടികള്‍ക്കായിട്ടുള്ള ഏകദിന ഓണ്‍ലൈന്‍ സെമിനാര്‍ “SPROUTS 2021” എന്ന പേരില്‍ ഫെബ്രുവരി 25 വ്യാഴം 10:30AM മുതല്‍ 4:00PM വരെ നടത്തപ്പെടുന്നു.ഗീവർഗീസ് മാർ അപ്രേം തിരുമേനി ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹത്തിന്റെ  അനുഗ്രഹ പ്രഭാഷണത്തോടെ  ആരംഭിക്കുന്ന സെമിനാറിൽ പ്രശസ്ത മോട്ടിവേഷണൽ  സ്പീക്കറും, ‘മെർലിൻ നെസ്റ്റ് ‘എന്ന യൂട്യൂബ് ചാനലിലൂടെ ഏവർക്കും സുപരിചിതയുമായ മെർലിൻ ടീച്ചർ കുട്ടികൾക്കായി ക്ലാസ് എടുക്കുന്നു.
ക്നാനായ സമുദായത്തെ കുറിച്ച് നിരവധി ക്ലാസ്സുകളും സെമിനാറുകളും നടത്തി പ്രശസ്തനായ അമേരിക്കയിൽ നിന്നുള്ള Dr. Sheins Akasala  അന്നേദിവസം നമ്മുടെ കുട്ടികൾക്കായി സമുദായ പഠന ക്ലാസ് ലൈവ് ആയി എടുക്കുന്നു.അക്ഷരദീപം'( മാതൃഭാഷ- സമുദായ പഠനപദ്ധതി) ഇതേദിവസം പുനരാരംഭിക്കുന്ന തോടൊപ്പം  കെ കെ സി എൽ ന്റെ  ഇലക്ഷനും നടത്തപ്പെടുന്നു.

Facebook Comments

knanayapathram

Read Previous

തനിമയിൽ ഒരുമയിൽ പുതിയ ക്നാനായ പാട്ട് തരംഗമാകുന്നു

Read Next

ക്നാനായ കത്തോലിക്ക കോൺഗ്രസ് പെരിക്കല്ലൂർ ഫൊറോന നേതൃസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും നടത്തി