മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
“നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിയ്ക്കുവിൻ”, എന്ന ക്രിസ്തു നാഥൻ്റെ വാക്കുകൾ ഹൃദയത്തിൽ കോറിയിട്ട് പ്രേഷിത യാത്രയ്ക്ക് നേതൃത്വം നൽകിയ ക്നാനായക്കാരുടെ പൂർവ്വപിതാവ് ക്നായിത്തോമായുടെ ഓർമ്മദിനാചരണത്തിന് ഇനി 30 ദിവസങ്ങൾ. ഈ ഓർമ്മ ദിനാചരണത്തിൻ്റെ ഭാഗമായി UKKCA നടത്തുന്ന ക്നായിത്തോമായുടെ അർദ്ധ കായ പ്രതിമ സ്ഥാപനത്തിനായുള്ള പ്രതിമാ നിർമ്മാണവം പുരോഗമിയ്ക്കുകയാണ്.
ക്രിസ്തു മാർഗ്ഗം ലോകമെങ്ങും പ്രഘോഷിയ്ക്കുന്നതിനായി, പുതിയൊരു നാട്ടിലേക്ക് നാടിനേയും നാട്ടുകാരേയും വീട്ടുകാരേയും കൂട്ടുകാരേയുമുപേക്ഷിച്ച് യാത്രയാവുന്ന “Evangalisation through Emigration” എന്ന നവീനമായ പേഷിത പ്രവർത്തന ശൈലിയുടെ ഉപഞ്ജാതാവാണ് ക്നായിത്തൊമ്മൻ. പ്രേഷിത പ്രവർത്തനത്തിനായി എല്ലാ മുപേക്ഷിച്ച്, പുതിയൊരു നാട്ടിലേക്ക്, ഇനിയൊരു മടങ്ങിവരവില്ലാത്ത പ്രേഷിത പ്രവർത്തന യാത്രയ്ക്ക് തുടക്കം കുറിച്ചത് ക്നായിത്തോമായാണ്. അതിന് നിർദ്ദേശം കൊടുത്തത് സെലുക്യാ- സ്റ്റെസിഫോണിലെ കാസോലിക്കോസും.
Evangalisation through Emmigration വേരുകൾ സ്വയം മുറിക്കുന്ന വേദനാജനകമായ കുടിയേറ്റത്തിൻ്റെ പ്രേഷിത പ്രവർത്തനമാണ്. പുരാതനപ്പാട്ടിൽ പറയുന്നതുപോലെ,
“ഉറ്റവർ ഉടയവർ ബന്ധുക്കളെല്ലാരും
തങ്ങളിൽ തങ്ങളിൽ
അൻപോടെ തഴുകുന്നു,
മാർവ്വത്ത് കണ്ണുനീർ
മാർവ്വം നനയുന്നു
തമ്പുരാനല്ലാതെ ഇല്ലൊരു
സാക്ഷിയും”.
AD 72 ൽ ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായുടെ മരണത്തിനു ശേഷം സുദീർഘമായ ഒരു കാലയളവിൽ, കൂദാശകൾ പരികർമ്മം ചെയ്യാനുള്ള വൈദികരുടെ അഭാവം മൂലവും, കരുത്തരായ നേതാക്കൻമാരുടെ അഭാവം മൂലവും, തദ്ദേശീയരിൽ നിന്നുള്ള മതപീഠനങ്ങൾ മൂലവും, സംഘടിത ആക്രമണങ്ങൾ മൂലവും ക്ഷയിച്ച് ദുർബലമായ ഭാരത ക്രൈസ്തവ സഭയക്ക് പ്രതീക്ഷമുടെ പൊൻ തിരിവെട്ടം പകർന്നേകിയ ക്നായിത്തോമായെ, ഓർമ്മിയ്ക്കുന്ന UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിൻ്റെ വിജയത്തിനായി നമുക്ക് പ്രാർത്ഥിയ്ക്കാം