Breaking news

ആശാവര്‍ക്കേഴ്‌സിനായി ബോധവത്ക്കരണ പരിപാടിയും കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്ധ ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കി വരുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കേഴ്‌സിനായി അര്‍ദ്ധദിന ബോധവത്ക്കരണ പരിപാടിയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസ്  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. അന്ധ ബധിര കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍, ഇത്തരം കുട്ടികളുടെ അവകാശങ്ങള്‍, ശാസ്ത്രീയ പുനരധിവാസം എന്നീ വിഷയങ്ങളില്‍ പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എഡ്ജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. കൂടാതെ കൊറോണ പ്രതിരോധത്തിനായുള്ള മാസ്‌ക്കുകളും സാനിറ്റൈസറും വിതരണം ചെയ്തു.    

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063

Facebook Comments

knanayapathram

Read Previous

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ഉഴവൂര്‍ ഫൊറോന പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു.

Read Next

മത്സര വിജയികൾക്ക് സമ്മാനം നൽകി