Breaking news

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ഉഴവൂര്‍ ഫൊറോന പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു.

ഉഴവൂര്‍: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ഉഴവൂര്‍ ഫൊറോന പ്രതിനിധിസമ്മേളനം അരീക്കര സെന്റ്‌ റോക്കീസ്‌ പാരിഷ്‌ ഹാളില്‍ സംഘടിപ്പിച്ചു. കെ.സി. ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ്‌ ഡോ. മേഴ്‌സി ജോണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.ഡബ്ല്യു.എ അതിരൂപതാ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ഫൊറോന ചാപ്ലെയിന്‍ ഫാ. ജോര്‍ജ്ജ്‌ കപ്പുകാലായില്‍ ആമുഖസന്ദേശം നല്‍കി. സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ലിംസി ആശംസകളര്‍പ്പിച്ച്‌ സംസാരിച്ചു. ഉഴവൂര്‍ ഫൊറോനയില്‍ നിന്നും ത്രിതലപഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വിജയികളായ വനിതകളെയും കോവിഡ്‌ മുഖത്ത്‌ പ്രവര്‍ത്തിച്ച കെ.സി.ഡബ്ല്യു.എ അംഗങ്ങളായ ആരോഗ്യപ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. അതിരൂപതാതലത്തില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്‌ സമ്മാനങ്ങളും വിതരണം ചെയ്‌തു. ഫൊറോനയിലെ വിവിധ യൂണിറ്റുകള്‍ വഴി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്‌ത റിപ്പോര്‍ട്ട്‌ യോഗത്തില്‍ അവതരിപ്പിച്ചു. ലില്ലി ജോസഫ്‌, ലിസ്സി സുബാഷ്‌, ഷൈനി റെജി, ജെസ്സി സിറിയക്‌, ഡോളി ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. കോവിഡ്‌ മാനദണ്‍ഡങ്ങള്‍ പാലിച്ച്‌ നടത്തപ്പെട്ട യോഗത്തില്‍ അതിരൂപതാ ഭാരവാഹികളും ഫൊറോന യൂണിറ്റ്‌ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.

Facebook Comments

knanayapathram

Read Previous

ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ സെന്റ്‌ ജോസഫ്‌ വര്‍ഷത്തിന്റെ ഉദ്‌ഘാടനം നടത്തി

Read Next

ആശാവര്‍ക്കേഴ്‌സിനായി ബോധവത്ക്കരണ പരിപാടിയും കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തി