
ക്‌നാനായ റീജിയണിലെ കുട്ടികളുടെ ഭക്തസംഘടനയായ ചെറുപുഷ്‌പ മിഷന്‍ ലീഗ് സെന്റ് ജോസഫ് വര്‍ഷത്തിന്റെ ഉദ്‌ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് ചിക്കാഗോ സെന്റ് മേരീസ് മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ സിസ്റ്റര്‍ കാതറിന്‍ റെയന്‍ കുട്ടികള്‍ക്ക് പ്രത്യേക സെമിനാര്‍ നടത്തി. ഇരുന്നൂറോളം കുട്ടികള്‍ സൂം വഴി നടത്തപ്പെട്ട സെമിനാറില്‍ പങ്കെടുത്തു.
Facebook Comments