Breaking news

കാരിത്താസ് ആശുപത്രിയുടെ നവീകരിച്ച ഏരിയകളുടെ ഉദ്ഘാടനം നടത്തി

തെള്ളകം: കാരിത്താസിലെത്തുന്ന രോഗികള്‍ക്ക്‌ അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി മെച്ചപ്പെട്ട സേവനങ്ങള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, നിലവിലുള്ള Front Office, Emergency, Main Entrance Area, Lab Area എന്നിവയും അവയോടു ചേര്‍ന്നുള്ള അനുബന്ധ മേഖലകളും ആധുനിക നിലവാരത്തില്‍, നവീകരിച്ചു ജനങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു. ഇതിന്റെ ഔദ്യോഗിക ഉദ്‌ഘാടനം തോമസ്‌ ചാഴികാടന്‍ എം.പി. നിര്‍വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗവ്‌ലി ജോര്‍ജ്‌, കാരിത്താസ്‌ ഡയറക്‌ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്‌ എന്നിവര്‍ സംബന്ധിച്ചു.
ഇവയുടെ വെഞ്ചരിപ്പ്‌ കര്‍മ്മം മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വ്വഹിച്ചു. കാരിത്താസ്‌ ആശുപത്രിയുടെ മറ്റു മേഖലകളിലും ഇത്തരത്തിലുള്ള പുനര്‍നവീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. മാറിവരുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി, രോഗീ കേന്ദ്രീകൃതമായി മെച്ചപ്പെട്ട ചികിത്സ പ്രദാനം ചെയ്യാന്‍ ഈ പുനര്‍നവീകരണങ്ങള്‍ സഹായകരമാകുമെന്ന്‌, പ്രതീക്ഷിക്കുന്നതായി ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണത്തില്‍ മാര്‍ മാത്യു മൂലക്കാട്ട്‌ പറഞ്ഞു. ഫാ. ജിനു കാവില്‍, ഫാ. ജോയ്‌സ്‌ നന്ദികുന്നേല്‍, ഫാ. റോയ്‌ കാഞ്ഞിരത്തുംമൂട്ടില്‍, ഡോ. ബോബി എന്‍.എ, ഡോ. സാജന്‍ തോമസ്‌, സി. അന്നമ്മ സി.ടി എന്നിവരും സന്നിഹിതരായിരുന്നു.

Facebook Comments

knanayapathram

Read Previous

ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണം- മാര്‍ മാത്യു മൂലക്കാട്ട്

Read Next

ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ സെന്റ്‌ ജോസഫ്‌ വര്‍ഷത്തിന്റെ ഉദ്‌ഘാടനം നടത്തി

Most Popular