Breaking news

ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണം- മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്വാശ്രയ സംഘ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ജനപ്രതിനിധികളുടെ സംഗമം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനശൈലിയാണ് ജനപ്രതിനിധികള്‍ അനുവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ്ബ് മാവുങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി.എം ചാക്കോ, കോട്ടയം ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോര്‍ജ്ജ് കുര്യന്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, മുത്തോലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ റ്റോമി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ജനപ്രതിനിധികളെ പൊന്നാടയും മൊമന്റോയും നല്‍കി മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ആദരിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള മുപ്പത്തിയൊന്ന് ജനപ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.  

Facebook Comments

knanayapathram

Read Previous

ബഹ്‌റൈൻ ക്നാനായ അസോസിയേഷന്റെ വാർഷികാഘോഷം നടത്തി.

Read Next

കാരിത്താസ് ആശുപത്രിയുടെ നവീകരിച്ച ഏരിയകളുടെ ഉദ്ഘാടനം നടത്തി