
കോട്ടയം : ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ക്‌നായിത്തൊമ്മന്‍ ഭവനനിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നു. കെ.സി.സി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ പതിനാല് ഫൊറോന സമിതികളുടെയും പങ്കാളിത്തത്തോടെ എല്ലാ ഫൊറോനകളിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്‌നാനായ കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെയും ഇതരസുമനസ്സുകളുടെയു ഗുണഭോക്താവിന്റെയും പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന ഭവനനിര്‍മ്മാണ പദ്ധതി വഴി 2021 ല്‍ 25 ഭവനങ്ങളാണ് ആദ്യഘട്ടമായി നിര്‍മ്മിച്ചു നല്‍കുന്നത്. പദ്ധതിലോഗോ പ്രകാശനം ചെയ്‌തുകൊണ്ട് അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഭവനനിര്‍മ്മാണ പദ്ധതിയുടെ അതിരൂപതാതല ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. കെ.സി.സി പ്രസിന്റ് തമ്പി എരുമേലിക്കര ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, ട്രഷറര്‍ ഡോ.ലൂക്കോസ് പുത്തന്‍പുരയ്‌ക്കല്‍, ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ കുന്നുംപുറം, എ.ഐ.സി.യു പ്രതിനിധി തോമസ് അരക്കത്തറ, ഭവനനിര്‍മ്മാണ പദ്ധതി കോര്‍ഡിനേറ്റര്‍ ബേബി മുളവേലിപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു.