Breaking news

ചൈതന്യ പപ്പീസ് വേള്‍ഡ് ശ്വാന പ്രദര്‍ശന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കോട്ടയം: ഓമനത്തവും കൗതുകവും നിറയ്ക്കുന്ന വിവിധ നിറത്തിലും ആകൃതിയിലുമുള്ള പട്ടിക്കുഞ്ഞുങ്ങളുടെ വിപുലമായ ശേഖരവുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ കാര്‍ഷിക നേഴ്‌സറിയോട് ചേര്‍ന്ന് ചൈതന്യ പപ്പീസ് വേള്‍ഡ് എന്ന പേരില്‍ ശ്വാന പ്രദര്‍ശന കേന്ദ്രം ആരംഭിച്ചു. പ്രദര്‍ശന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍ പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാബ്ഡര്‍, ഗോള്‍ഡന്‍ റിട്രൈവര്‍, ഡാഷ്, ഡോബര്‍മാന്‍, പഗ്ഗ്, പോമറേനിയന്‍, നാടന്‍ ക്രോസ് തുടങ്ങിയ ഇനത്തില്‍പ്പെട്ട പട്ടിക്കുഞ്ഞുങ്ങളുടെ ശേഖരവുമായിട്ടാണ് ചൈതന്യ പപ്പീസ് വേള്‍ഡ് ആരംഭിച്ചിരിക്കുന്നത്. ചൈതന്യ കാര്‍ഷിക നേഴ്‌സറിയില്‍ സന്ദര്‍ശകരായി എത്തുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ ഇനത്തില്‍പ്പെട്ട പട്ടിക്കുഞ്ഞുങ്ങളെ കാണുന്നതിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈതന്യ പപ്പീസ് വേള്‍ഡ് ആരംഭിച്ചിരിക്കുന്നത്.

Facebook Comments

knanayapathram

Read Previous

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെ പുതുക്കിയ ഭരണസമിതിയുടെയും ജനറല്‍ ബോഡിയുടേയും യോഗം ചേര്‍ന്നു.

Read Next

ഞീഴൂർ മരങ്ങോലി തോട്ടുവേലിൽ മറിയാമ്മ കുരുവിള (89) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE