Breaking news

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെ പുതുക്കിയ ഭരണസമിതിയുടെയും ജനറല്‍ ബോഡിയുടേയും യോഗം ചേര്‍ന്നു.

ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെ പുതുക്കിയ ഭരണസമിതിയുടെയും ജനറല്‍ ബോഡിയുടേയും യോഗം പടമുഖം സേക്രട്ട്‌ ഹാര്‍ട്ട്‌ ഫൊറോന ചര്‍ച്ച്‌ പാരിഷ്‌ ഹാളില്‍ ചേര്‍ന്നു. കോട്ടയം അതിരൂപതാ വികാരി ജനറാളും ജി.ഡി.എസ്‌ പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ യോഗം ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍, സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്‌, ഗ്രാമവികസനസമിതി പ്രസിഡന്റ്‌ ഫാ. സിറിയക്‌ ഓട്ടപ്പള്ളില്‍, ഷാജി കണ്ടച്ചാംകുന്നേല്‍, സിസ്റ്റര്‍ ജോബി എസ്‌.ജെ.സി, സോളി മാത്യു നിരപ്പേല്‍, ജോണി ടി.എം. തോട്ടത്തില്‍, ഡോ. മാത്യു ജോസഫ്‌ പുള്ളോലില്‍ എന്നിവര്‍ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ പത്ത്‌ പ്രവര്‍ത്തനഗ്രാമങ്ങള്‍ വഴിയായി സൊസൈറ്റി നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ്‌ സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടത്തി കര്‍മ്മപദ്ധതികള്‍ക്ക്‌ രൂപം നല്‍കി.

Facebook Comments

Read Previous

ചാമക്കാലയുടെ താരകങ്ങൾ

Read Next

ചൈതന്യ പപ്പീസ് വേള്‍ഡ് ശ്വാന പ്രദര്‍ശന കേന്ദ്രം ഉദ്ഘാടനം ചെയ്തു