Breaking news

ചാമക്കാലയുടെ താരകങ്ങൾ

ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചമക്കാലാ ഇടവകയിൽ നിന്നും മാഞ്ഞൂർ പഞ്ചായത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ ശ്രീമതി മിനി സാബു എടാട്ടിൽ (13- വാർഡ് ) ജയ്നി തോമസ് വള്ളോപ്പള്ളിക്കും (14-വാർഡ് ) ബിഷപ്പ് മാക്കിൽ ഫൌണ്ടേഷൻ അവാർഡ് നേടിയ (അപ്നാദേശിൽ വരുന്ന ഏറ്റവും മികച്ച ലേഖനത്തിനുള്ള 2020-ലെ അവാർഡ് )ഇടവക വികാരി ഫാ. ജോസ് കടവിൽച്ചിറയ്ക്കും വിവിധ സാഹിത്യ മത്സരങ്ങളിലായി 75അവാർഡ്കൾ നേടിയ ഇടവക അംഗമായ റെജി തോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂരിനും ( ഹയർ സെക്കന്ററി അധ്യാപകൻ ഒ എൽ എൽ ഹയർ സെക്കന്ററി സ്കൂൾ ഉഴവൂർ) കോട്ടയം അതിരൂപതാ വികാരി ജൻറാളും കെസിസി ചാപ്ലിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് 07-02-2021 ഞായർ മാഞ്ഞൂർ ചാമാക്കാലാ സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് ദിവ്യ ബലിക്കുശേഷം കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചു നടത്തിയ ലളിതമായ ചടങ്ങിൽ വെച്ച് മെമെന്റോ കളും നീണ്ടൂർ സന്യാസ ക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നീണ്ടൂർ സ്വദേശിയായ ജോസ് കടവിൽച്ചിറ അച്ഛന് പൊന്നാടായും അണിയിച്ചു. പരിപാടികൾക്ക് കെസിസി പ്രസിഡന്റ്‌ പ്രൊ. സി റ്റി തോമസ് ചാമപ്പറമ്പിൽ, ജെയിംസ് പെരുംപുഴയ്ക്കൽ, ജോൺ പുത്തൻപുരയിൽ, ജോമോൻ മലയിൽ, ജോസ് ജേക്കബ് ഒരുപുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി

Facebook Comments

knanayapathram

Read Previous

UKKCA കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റിലെ മിഥുൻ ജോസഫും കുടുംബവും, രണ്ടാം സ്ഥാനം പങ്കിട്ടെടുത്ത് ലെസ്റ്ററിലെ വിനോദ് ജേക്കബ്ബിൻ്റേയും സ്റ്റിവനേജിലെ അനി ജോസഫിൻ്റെയും കുടുംബങ്ങൾ, മൂന്നാം സ്ഥാനത്ത് ബർമിംഗ്ഹാമിലെ അഭിലാഷും കുടുംബവും

Read Next

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെ പുതുക്കിയ ഭരണസമിതിയുടെയും ജനറല്‍ ബോഡിയുടേയും യോഗം ചേര്‍ന്നു.