Breaking news

UKKCA കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റിലെ മിഥുൻ ജോസഫും കുടുംബവും, രണ്ടാം സ്ഥാനം പങ്കിട്ടെടുത്ത് ലെസ്റ്ററിലെ വിനോദ് ജേക്കബ്ബിൻ്റേയും സ്റ്റിവനേജിലെ അനി ജോസഫിൻ്റെയും കുടുംബങ്ങൾ, മൂന്നാം സ്ഥാനത്ത് ബർമിംഗ്ഹാമിലെ അഭിലാഷും കുടുംബവും

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA
കോവിഡ് എന്ന മഹാമാരി അതിരുകളും മതിലുകളും തീർത്ത ക്രിസ്തുമസിലും സ്വന്തം അംഗങ്ങളുടെ ആഘോഷങ്ങൾക്ക് മങ്ങലേൽക്കാതിരിക്കാൻ UKKCA സംഘടിപ്പിച്ച മത്സരങ്ങളിലൊന്നായിരുന്നു, കരോൾ ഗാന മത്സരം. ഗോശാലയിൽ ഭൂജാതനായ തിരുസുതൻ്റെ തിരുപ്പിറവിയുടെ, സർവ്വ ജനത്തിനുമുള്ള സന്തോഷത്തിൻ്റെ സദ് വാർത്തയുമായി, ഇടവകയിലെ വീടുകൾ തോറും റാന്തൽ വിളക്കിൻ്റെ മങ്ങിയ വെട്ടത്തിൽ പാടവരമ്പിലൂടെയും,തെങ്ങിൻ തോപ്പിലൂടെയും, ഇടവഴികളിലൂടെയും നടന്നു പോയതും, പാതിരാ കുർബാനക്ക് പോവും മുമ്പ് നമ്മുടെ പിള്ളേരുടെ കരോൾ വന്നാൽ മതിയായിരുന്നു, എന്ന് ചിന്തിച്ചിരുന്ന അമ്മച്ചിമാരും, നാട്ടിലെ ക്ലബുകാരുടെ കരോൾ സംഘങ്ങൾ മുറ്റത്ത് വരുമ്പോൾ, കതകിനു പിന്നിൽ നാണിച്ച് നിൽക്കുന്നവർ സ്വന്തം ഇടവകയിലെ കരോൾ സംഘം മുറ്റത്ത് എത്തുമ്പോൾ അവരോടൊപ്പം ചേർന്ന് പാട്ടുകൾ പാടുന്നതുമൊക്കെ കാലത്തിൻ്റെ മലവെളളപ്പാച്ചിലിൽ ഒലിച്ച് പോയെങ്കിലും ക്രിസ്തുമസ് തരുന്ന സന്തോഷങ്ങളിലൊന്നായി കരോൾ ഗാനങ്ങൾ ഇപ്പോഴുമുണ്ട്.
കരോൾ ഗാനമേകുന്ന സന്തോഷത്തിനൊപ്പം ഒരു കണ്ണീർമുത്തിൻ്റെ നൊമ്പര സ്മൃതികളുമുയർത്തുന്നതാണ് കരോൾ ഗാന മത്സരഫലം. കുടുംബാംഗങ്ങളോടൊപ്പം കരോൾ ഗാന മത്സരത്തിൽ പങ്കെടുത്ത ശേഷം മത്സര ഫലമറിയാൻ കാത്തു നിൽക്കാതെ മാലാഖമാരുടെ നാട്ടിലേക്ക് യാത്രയായ ലെസ്റ്റർ ക്നാനായ കുടുംബത്തിലെ ജൂലിയ വിനോദ് രണ്ടാംസ്ഥാനം നേടിയ ടീമിലെ അംഗമാണ്. അസുഖത്തിൻ്റെ ക്ഷീണവും വേദനയും പുറത്ത് കാണിക്കാതെ സഹോദരങ്ങളോടൊപ്പം സന്തോഷമായി കരോൾ ഗാനമാലപിച്ച ജൂലിയ മോൾ ഓർത്തിരുന്നു കാണില്ല ഇതവളുടെ അവസാനത്തെ ക്രിസ്തുമസ് ആഘോഷമാണെന്ന്. പതിനാലാമത്തെ വയസ്സിൽ കൊഴിഞ്ഞ പനിനീർ പൂവിൻ്റെ ഓർമ്മകൾക്കു മുന്നിൽ ഒരിക്കൽ കൂടി UKKCA യുടെ കണ്ണീർ പ്രണാമം.
ഒന്നാം സ്ഥാനം നേടിയ മിഥുൻ ജോണും സൗമ്യമിഥുനും യു കെ കെ സി എ യുടെ പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റംഗങ്ങളും രാമമംഗലം സെൻ്റ് തോമസ് പള്ളി ഇടവകാംഗങ്ങളുമാണ്. ഹന്നാ മിഥുൻ, ജോഹാൻ മിഥുൻ, മന്നാ മിഥുൻ എന്നവരാണ് മക്കൾ.രാമമംഗലം തറയപ്പട്ടയ്ക്കൽ കുടുംബാംഗമാണ് മിഥുൻ.
രണ്ടാം സ്ഥാനം നേടിയ അനി ജോസഫും ജീനാ മാത്യുവും ഇരവിമംഗലം സെൻ്റ് മേരീസ് പള്ളി ഇടവകാംഗങ്ങളും, സ്റ്റീവനേജ് യൂണിറ്റിലെ അംഗങ്ങളുമാണ്.ജെഫ് ആനി ജോസഫ്, ടെസ്സാ ആനി ജോസഫ്, മരിയ ആനി ജോസഫ് എന്നിവരാണ് മക്കൾ.ഇരവിമംഗലം പന്തമാൻ ചുവട്ടിൽ കുടുംബാംഗമാണ് അനി.
രണ്ടാം സ്ഥാനം പങ്കിട്ട വിനോദ് ജേക്കബ്ബ്, രാജി വിനോദ് ദമ്പതികൾ ചിങ്ങവനം സെൻ്റ് ജോർജ്ജ് പള്ളി ഇടവകാംഗങ്ങളും ലെസ്റ്റർ യൂണിറ്റ് അംഗങ്ങളുമാണ്. ദിവ്യ വിനോദ് റോണിയ വിനോദ്, സാറ വിനോദ്, നിര്യാതയായ ജൂലിയ വിനോദ്, ഡാലിയ വിനോദ് എന്നിവരാണ് മക്കൾ. ഒറ്റപ്ലാക്കൽ കുടുംബാംഗമാണ് വിനോദ്. 
മൂന്നാം സ്ഥാനം നേടിയ അഭിലാഷ് ജോസും, ജിൻസി അഭിലാഷും, കോതനല്ലൂർ സെൻ്റ് മേരീസ് പള്ളി ഇടവകാംഗങ്ങളും ബർമിംഗ്ഹാം യൂണിറ്റ് അംഗങ്ങളുമാണ്. ആഷ്ന അഭിലാഷ്, ജോഷ്വ അഭിലാഷ്, അയോന അഭിലാഷ് എന്നിവരാണ് മക്കൾ.ചീനോത്ത് കുടുംബാംഗമാണ് അഭിലാഷ്

Facebook Comments

knanayapathram

Read Previous

ഉഴവൂർ മുടന്തനാനിക്കൽ ജോൺ ചാക്കോ( 87 ) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

Read Next

ചാമക്കാലയുടെ താരകങ്ങൾ