Breaking news

ബ്രിസ്‌ബണിലെ ഹോളിഫാമിലി ക്‌നാനായ മിഷനില്‍ 12 കുട്ടികളുടെ ആദ്യകുർബാന സ്വീകരണം ഫെബ്രുവരി 13ന് 

ബ്രിസ്‌ബണിലെ ഹോളിഫാമിലി ക്‌നാനായ മിഷനില്‍ 12 കുട്ടികള്‍ ഈശോയെ സ്വീകരിക്കാന്‍ തയ്യാറാകുന്നു. ഈ മാസം 13 ശനിയാഴ്‌ച സ്‌പ്രിംഗ്‌ഫീല്‍ഡ്‌ ഔവര്‍ ലേഡി കത്തോലിക്കാ ദൈവാലയത്തില്‍വച്ച്‌ സീറോ മലബാര്‍ മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാനയില്‍ പന്ത്രണ്ടു കുട്ടികള്‍ ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കും. ആറുമാസം മുന്‍പ്‌ ബ്രിസ്‌ബണില്‍ ക്‌നാനായ മിഷന്‍ ആരംഭിച്ചതിനുശേഷം ആദ്യത്തെ ആദ്യകുര്‍ബാന സ്വീകരണം, കോവിഡിന്റെ നിയന്ത്രണം പരിമിതികള്‍ പാലിച്ചും ആഘോഷകരമാക്കാന്‍, മാതാപിതാക്കളും മിഷന്‍ അംഗങ്ങളും ക്രമീകരണങ്ങള്‍ നടത്തിവരുന്നു.
ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ നിലവില്‍ മൂന്ന്‌ ക്‌നാനായ ഇടവക സമൂഹമാണ്‌ നിലവിലുള്ളത്‌. ബ്രിസ്‌ബണിനു പുറമേ കാന്‍ബറ, മെല്‍ബണ്‍ എന്നിവിടങ്ങളിലും ക്‌നാനായ മിഷന്‍ പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ ആറുമാസം മുന്‍പ്‌ ബ്രിസ്‌ബണില്‍ ഉദ്‌ഘാടനം നടത്തപ്പെട്ട ക്‌നാനായ മിഷനില്‍ ഇതിനോടകം തന്നെ ഒരു ക്‌നാനായ വിവാഹവും നടത്തപ്പെട്ടു. ഫാ. ഡാലിഷ്‌ കൊച്ചേരിയില്‍ മിഷന്റെ പ്രഥമ വികാരിയായി സേവനമനുഷ്‌ഠിക്കുന്നു.
മിഷന്റെ ആദ്യത്തെ ആദ്യകുര്‍ബാന അനുസ്‌മരണീയമാക്കുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി വികാരി ഫാ. ഡാലിഷ്‌ കൊച്ചേരിയിലും കൈക്കാരന്മാരായ ബീറ്റു ചാരംകണ്ടത്തിലും ഷിയാന്‍സ്‌ വെളിയത്തും അറിയിച്ചു.

Facebook Comments

knanayapathram

Read Previous

മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക സാമൂഹ്യനീതി ദിനാചരണം സംഘടിപ്പിച്ചു

Read Next

ഉഴവൂർ മുടന്തനാനിക്കൽ ജോൺ ചാക്കോ( 87 ) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE