ചെങ്ങളം: ആദ്യ ക്‌നാനായ മലങ്കര കത്തോലിക്കാ ഇടവക സമൂഹമായ ചെങ്ങളം നല്ല ഇടയന്‍ ദൈവാലയം അതിന്റെ സ്ഥാപനത്തിന്റെ ശതാബ്‌ദി ഉദ്‌ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിച്ചു. ശതാബ്‌ദി ദൈവാനുഗ്രഹത്തിന് നന്ദി പറയുന്നതിനു ഇടവകസമൂഹം ഒരുമിച്ചു ദൈവകൃപയില്‍ നിറയുന്നതിനും ഉള്ള അവസരമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 1653-ലെ കൂനന്‍ കുരിശ് സത്യത്തിലൂടെ ക്‌നാനായ സമൂഹം, ക്‌നാനായ കത്തോലിക്കര്‍ എന്നും ക്‌നാനായ യാക്കോബായര്‍ എന്നും രണ്ടായി തിരിഞ്ഞു. 1921 ഒക്‌ടോബര്‍ 29-ാം തീയതി ആരംഭിച്ച പുനരൈക്യം 1922 ജനുവരി 16-ാം തീയതി കോട്ടയം ക്‌നാനായ യാക്കോബായ വലിയപള്ളി അംഗങ്ങള്‍ ആയിരുന്ന ഡീക്കന്‍ ജേക്കബും 20-ഓളം ആളുകളും കത്തോലിക്കാവിശ്വാസം സ്വീകരിച്ച് പുനര്‍ ഐക്യപ്പെട്ടു ചെങ്ങളത്ത് ഒരു ഇടവക സമൂഹമായി രൂപപ്പെട്ടതിന്റെ ശതാബ്‌ദി ഉദ്‌ഘാടനമാണ് നിര്‍വഹിക്കപ്പെടുന്നത് എന്ന് അപ്രേം പിതാവ് ഓര്‍മ്മിപ്പിച്ചു. ഫാ. ബോബി ചേരിയില്‍, ഫാ. ജയ്‌മോന്‍ ചേന്നാക്കുഴിയില്‍, റെയ്‌ച്ചല്‍ ജേക്കബ്, ബിനു പള്ളിച്ചിറ എന്നിവര്‍ സംസാരിച്ചു.