Breaking news

ലോകമെമ്പാടുമുള്ള ക്നാനായകാർ ക്നായിതോമായുടെ ഓർമ്മകൾക്ക് മുൻപിൽ കൈകൂപ്പുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി 40 ദിനങ്ങൾ മാത്രം.

ബിജി ജോർജ് മാംക്കൂട്ടത്തിൽ
പ്രോഗ്രാം കൺവീനർ.

അതേ സഹോദരങ്ങളെ ഹിന്ദുവിലേക്ക് നമ്മുടെ പൂർവികർ യാത്രയാകുമ്പോൾ കൊടുത്ത അനുഗ്രഹം. നിങ്ങൾ എവിടെ പോയാലും, എവിടെ കുടിയേറിയാലും ബന്ധങ്ങൾ വേർപെടാതിരിക്കണം എന്നും, നമ്മുടെ പിതാക്കന്മാരുടെ ദൈവം നൽകിയ പത്തു കൽപ്പനകളെയും, അന്ന് പുറപ്പെട്ട 7 ഗോത്രങ്ങളെയും, എപ്പോഴും ഓർക്കണം എന്നുപറഞ്ഞാണ് നമ്മളുടെ പൂർവികരെ യാത്രയാക്കുന്നത്.ദൈവം എന്തുകൊണ്ടാണ് നമ്മുടെ പൂർവികരെ ഹിന്ദു വിലേക്ക് അയച്ചത് ലോകത്തു മറ്റ് അനേകം രാജ്യങ്ങൾ ഉണ്ടായിട്ടും?

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിൽ, (യഹൂദ) ക്രിസ്ത്യാനികളായ, നമ്മൾ ദൈവ പുത്രനിൽ വിശ്വസിച്ച്, ദൈവപുത്രന്റെ അനുയായികളായി മാറിയ നമ്മെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ദൈവം നമ്മുടെ പൂർവികരെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലേക്ക് അയച്ചത്. ദൈവം ഇസ്രായേൽ ജനത്തെ ലോകം മുഴുവനും ചിതറിച്ചു.നമ്മൾ ലോകരാജ്യങ്ങളിലേക്ക് നോക്കുകയാണെങ്കിൽ, ഇസ്രായേൽ ജനത്തിനെ (യഹൂദരെ) ഉപദ്രവിക്കാത്ത നശിപ്പിക്കാത്ത ഏക രാജ്യമാണ് ഭാരതം,

ലോകത്തു മുഴുവൻ ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേലിന് പ്രതിസന്ധികൾ ഉണ്ടായപ്പോഴും കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി നമ്മുടെ സമുദായത്തെ സംരക്ഷിച്ചു നിർത്തിയ പിതാക്കന്മാരുടെ ദൈവം, ഒരു സഭയുടെയും പിന്തുണയില്ലാതെ നമ്മെ പരിപാലിച്ച് നിലനിർത്തിയെല്ലെങ്കിൽ. നമ്മുടെ സമുദായം സൂര്യചന്ദ്രന്മാർ ഉള്ളടത്തോളം കാലം ഇവിടെ നിലനിൽക്കുകതന്നെ ചെയ്യും ആര് നശിപ്പിക്കുവാൻ നോക്കിയാലും പൂർവ്വാധികം ശക്തിയോടെ നമ്മൾ വളർന്നു കൊണ്ടേയിരിക്കും.

1990-കളിൽ നമുക്ക്, തെക്കുംഭാഗന്, സൂര്യൻ അസ്തമിക്കാത്ത രാജ്യം എന്നറിയപ്പെടുന്ന ബ്രിട്ടനിൽ എത്തപ്പെടാൻ സാധിക്കുമെന്നോ ഇവിടെ ഇങ്ങനെ ഒരു പ്രതിമ സ്ഥാപിക്കാൻ കഴിയുമെന്നോ ആരും സ്വപ്നം കണ്ടിരിക്കുവാൻ ഇടയില്ല. ഇത് ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ് 70 ലോക രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തെക്കുംഭാഗന് ഇവിടെ ഒരു പ്രതിമ സ്ഥാപിക്കാൻ സാധിക്കുന്നു എന്നു പറയുമ്പോൾ നമ്മുടെ കുടിയേറ്റം ലോകം മുഴുവൻ വ്യാപിക്കുന്നു എന്നതിന്റെ ഒരു അടയാളമാണ്. മറ്റൊരു കാര്യം രണ്ടായിരാം ആണ്ടുകളിൽ ബ്രിട്ടനിലേക്ക് കുടിയേറിയ നമ്മൾ 20 വർഷം കൊണ്ട് നമ്മുടെ പിതാമഹന്റെ ഓർമ്മ ദിനവും പ്രതിമ സ്ഥാപനവും നടത്തുമ്പോൾ ഇത് ദൈവത്തിന് പദ്ധതിയാണ് എന്നതിൽ ഒരു സംശയവും വേണ്ട. കാരണം ഇവിടെ യുകെയിലെ ക്നാനായക്കാരെക്കാളും അതിസമ്പന്നരും, വളരെകൂടുതൽ അംഗങ്ങൾ ഉള്ളതുമായ,മറ്റ് രാജൃത്തൊന്നും ഇങ്ങനെയൊരു മുന്നേറ്റത്തിന് ഇതുവരെയും സാധിച്ചിട്ടില്ല.

പ്രിയ സഹോദരങ്ങളെ 1948 – ൽ ഇസ്രായേൽ ജനത്തിന് (യഹൂദർക്ക്) ഒരു രാജ്യം സ്ഥാപിച്ചു കൊടുക്കുന്നതിന് നേതൃത്വം കൊടുത്തത് ബ്രിട്ടൻ ആണ് അതുപോലെ ലോകത്തിൽ വന്നിരിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾക്ക് എല്ലാം തുടക്കം കുറിച്ചിരിക്കുന്നത് സൂര്യൻ അസ്തമിക്കാത്ത രാജ്യം എന്ന് അറിയപ്പെടുന്ന ബ്രിട്ടനിൽ നിന്നും ആണ്. അതുകൊണ്ടാകാം, ദൈവത്തിന്റെ തീരുമാനം ദൈവത്തിന്റെ സ്വന്തം നാടിന് വെളിയിൽ ബ്രിട്ടനിൽ നിന്നും ആരംഭിക്കണം കുടിയേറ്റത്തിന്റെ കുലപതിയായ ക്നായിതൊമ്മന്റെ ഓർമ്മ ദിനാചരണവും പ്രതിമ സ്ഥാപനവും. ഒരുകാലത്ത് ലോകം മുഴുവനും കുടിയേറ്റം നടത്തിയ രാജ്യമാണ് ബ്രിട്ടൻ എന്നുകൂടി നമ്മൾ ഓർക്കണം.ദൈവത്തിന്റെ പദ്ധതി പ്രകാരം നമ്മുടെ സമുദായത്തിന്റെ കൂട്ടായ്മ ഊട്ടിയുറപ്പിക്കുവാൻ നമ്മൾ ബ്രിട്ടനിൽ നിന്നും തുടങ്ങുകയാണ് ഇതൊരു തുടക്കം മാത്രമാണ്. നമ്മുടെ ഹൃദയങ്ങളിലാണ് പിതാമഹന്റെ പ്രതിമയും ഓർമ്മകളും പ്രതിഷ്ടിക്കേണ്ടത്.നമ്മുടെ സമുദായത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ദൈവം കൊടുക്കുന്ന മറുപടിയാണ്.പിതാമഹന്റെ ഓർമ്മ ദിനാചരണവും പ്രതിമ സ്ഥാപനവും ……

Facebook Comments

knanayapathram

Read Previous

യു കെ കെ സി വൈ എൽന് നവ നേതൃത്വം

Read Next

കാര്‍ഷിക പുരോഗതിയില്‍ കര്‍ഷക സംഘങ്ങളുടെ പങ്ക് വലുത് – മാര്‍ മാത്യൂ മൂലക്കാട്ട്