Breaking news

കരുതലിന്റെ സംസ്‌ക്കാരം കാത്തുസൂക്ഷിക്കണം – മാര്‍ മാത്യു മൂലക്കാട്ട്‌ ഭിന്നശേഷിക്കാര്‍ക്ക്‌ അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്‌.എസ്‌.എസ്‌ കാരുണ്യദൂത്‌ പദ്ധതി

കോട്ടയം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള കരുതലിന്റെ സംസ്‌ക്കാരം കാത്തുസൂക്ഷിക്കണമെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്‌. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കുന്ന കാരുണ്യദൂത്‌ പദ്ധതിയുടെ ഭാഗമായുള്ള അവശ്യമരുന്നുകളുടെ വിതരണോദ്‌ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ മാറ്റി നിര്‍ത്താതെ സാധ്യമാകുന്ന വിധത്തിലുള്ള സഹായ ഹസ്‌തങ്ങള്‍ ഒരുക്കി മുഖ്യധാരയിലേയ്‌ക്ക്‌ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ്‌ ചാഴികാടന്‍ എം.പി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിയുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കി കെ.എസ്‌.എസ്‌.എസ്‌ നടപ്പിലാക്കിവരുന്ന സമൂഹാധിഷ്‌ഠിത പുനരധിവാസ പദ്ധതി മാതൃകാപരമായ ഒന്നാണെന്ന്‌ അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്‌) ടോജോ എം. തോമസ്‌, കെ.എസ്‌.എസ്‌.എസ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ്‌ വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സുമായി സഹകരിച്ച്‌ കോട്ടയം, എറണാകുളം ജില്ലകളിലെ അമ്പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ്‌ അവശ്യമരുന്നുകള്‍ വിതരണം ചെയ്‌തത്‌.

Facebook Comments

knanayapathram

Read Previous

ഏറ്റുമാനൂർ കുന്നുകാലായിൽ അന്നമ്മ കുരുവിള (92) നിര്യാതയായി

Read Next

ഇരവിമംഗലം പുത്തന്‍കാലായില്‍ അന്നമ്മ (92) നിര്യാതയായി