Breaking news

ഗ്രാമീണ വനിതകള്‍ക്ക്‌ സ്വയംതൊഴില്‍ പദ്ധതിയുമായി മാസ്സ്‌

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹികസേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി ഉഷ ഇന്റനേഷണലുമായി സഹകിച്ചുകൊണ്ട്‌ കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍കേന്ദ്രമാക്കി ഗോത്രവര്‍ഗ്ഗവനിതകളും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കു ന്നവരുമായ 10-വനിതകള്‍ക്ക്‌ 9-ദിവസം നീണ്ടുനില്‍ക്കുന്ന തയ്യല്‍പരിശീലനം സംഘടി പ്പിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ സൗജന്യ തയ്യല്‍മെഷിന്‍ വിതരണോദ്‌ഘാടനം ശ്രീകണ്‌ഠാപുരം നഗരസഭചെയര്‍പേഴ്‌സണ്‍ ഡോ.ശ്രീമതി.ഫിലോമിന.കെ.വി നിര്‍വ്വ ഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി സെക്രട്ടറി.ഫാ.ബിബിന്‍ തോമസ്‌ കണ്ടോത്ത്‌ അധ്യക്ഷതവഹിച്ചു സംസാരിച്ചു. ഉഷ ഇന്റര്‍നേഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.വടിവേലന്‍ പെരുമാള്‍, മാസ്സ്‌ അസി.സെക്രട്ടറി ഫാ.സിബിന്‍ കുട്ടകല്ലുങ്കല്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി. കോ-ഒര്‍ഡിനേറ്റര്‍ ശ്രീമതി.റെനി സിബി സ്വാഗതം ആശംസിച്ചു. ഒമ്പത്‌ ദിവസം നീണ്ടുനില്‍ക്കുനിക്കുന്ന പരിശീലനപരിപാടിയില്‍ ട്രെയിനര്‍ ശ്രീമതി.ഗ്രേസികുട്ടി മാത്യു തയ്യല്‍പരിശീലനത്തിന്‌ നേതൃത്വം നല്‌കി. ഉഷ ഇന്റര്‍നേഷ ണല്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.വടിവേലന്‍ പെരുമാള്‍ സംരംഭവുമായി ബന്ധപ്പെട്ട കാര്യ ങ്ങളില്‍ ക്ലാസ്സ്‌നയിച്ചു. വിജയകരമായി പരശീലനം പൂര്‍ത്തിയാക്കുന്ന വനിതകള്‍ക്ക്‌ സൗജന്യമായി മെഷിന്‍ നല്‌കുന്നതും, അവരവരുടെ വില്ലേജുകളില്‍ ഉഷ സിലായ്‌ എന്ന പേരില്‍ തയ്യല്‍പരിശീലനകേന്ദ്രങ്ങളും ആരംഭിക്കും മാസ്സ്‌ സിലായ്‌സകൂള്‍ പ്രൊജക്‌ട്‌ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.അഖില്‍ ജോസഫ്‌ നേതൃത്വം നല്‌കി.

Facebook Comments

knanayapathram

Read Previous

വികലവും വികൃതവുമായ മനസ്സിനുടമകളായവർ തകർക്കാൻ ശ്രമിച്ചാൽ തകരുന്നതല്ല ക്നാനായ പത്രം

Read Next

ഏറ്റുമാനൂർ കുന്നുകാലായിൽ അന്നമ്മ കുരുവിള (92) നിര്യാതയായി

Most Popular