Breaking news

വികലവും വികൃതവുമായ മനസ്സിനുടമകളായവർ തകർക്കാൻ ശ്രമിച്ചാൽ തകരുന്നതല്ല ക്നാനായ പത്രം

എഡിറ്റോറിയൽ

2016 ജനുവരിയിൽ പ്രവർത്തനമാരംഭിച്ച ക്നാനായ പത്രം, ഈ കുറഞ്ഞ കാലയളവിൽ ക്നാനായ മാധ്യമ പ്രവർത്തന മേഖലയിൽ സജീവ സാന്നിദ്ധ്യമായി ജൈത്രയാത്ര തുടരുകയാണ്. റേറ്റിംഗിലും വ്യുവേഴ്സിന്റെ എണ്ണത്തിലും അസൂയാവഹവും അത്ഭുതകരവുമായ മുന്നേറ്റം ക്നാനായ പത്രം നടത്തുന്നുണ്ടെങ്കിൽ അതിനു കാരണം തികച്ചും ലാഭേച്ഛയില്ലാതെ, സമുദായ നന്മ മാത്രം ലക്ഷ്യമാക്കി, ക്നാനായ വായനക്കാർക്കും വ്യൂവേഴ്സിനും ഏറ്റവും നിലവാരമുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നതു കൊണ്ട് മാത്രമാണ്. ലോകമെങ്ങും ക്നാനായ പത്രം ഏറ്റവുമധികം വായനക്കാർ ഏറ്റെടുക്കുന്നതിൻ്റെ മറ്റൊരു കാരണം, ക്നാനായ പത്രം അഞ്ച് വർഷങ്ങൾ കൊണ്ടു നടത്തിയ സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ്.

ഇത് സമുദായ അംഗങ്ങളടെ ഹൃദയത്തിൽ ഇടം നേടാൻ സഹായകമായെങ്കിലും എതിരാളികൾക്ക് അസൂയ ജനിപ്പിക്കുന്നതിനും കാരണമായി. കഴിഞ്ഞ അഞ്ചു വർഷക്കാലം ക്നാനായ സമുദായത്തിലെ നിരവധി പ്രതിഭകളെ സമൂഹത്തിന് പരിചയപ്പെടുത്തുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയെന്നോണം, അഞ്ചാം വാർഷികത്തിൽ പൊതു സമൂഹത്തിന് ഏറ്റവും അധികം സംഭാവനകൾ നൽകിയ വ്യക്തികളെ കണ്ടെത്താനും അവരെ ആദരിക്കാനും വേണ്ടി ക്നാനായ പത്രം ഒരുക്കിയ “ക്നാനായ ന്യൂസ് പേഴ്സൺ ഓഫ് 2020 അവാർഡിൽ” നിരവധി നോമിനേഷനുകളാണ് ഞങ്ങൾക്ക് പ്രിയ വായനക്കാരിൽ നിന്നും ലഭിച്ചത്.

രണ്ട് കാറ്റഗറികളിലായി നോമിനേഷനുകൾ ക്ഷണിച്ചപ്പോൾ, നിരവധി എന്ററികൾ ആണ് ലഭിച്ചത്. ലഭിച്ച നോമിനേഷനുകളിൽ നിന്ന്, അവസാന റൗണ്ടിലെത്തിയവർ എല്ലാവരും ആദരവിന് അർഹരായതിനാലും, വ്യത്യസ്ത മേഖലകളിൽ നിസ്തുല സംഭാവനകൾ നൽകിയവർ ആയതിനാലും ഓണ്‍ ലൈന്‍ വോട്ടെടുപ്പിലൂടെ ക്നാനായ പത്രത്തിൻ്റെ വായനക്കാർ തന്നെ വിജയിയെ കണ്ടെത്തുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം . അതനുസരിച്ചു വോട്ടിംഗ് മുന്നേറിയപ്പോൾ സംഭവിച്ച നിർഭാഗ്യ വസ്തുതകൾ വായനക്കാരുമായി പങ്ക് വയ്ക്കുവാനാണ് ഈ എഡിറ്റോറിയൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

ഏറ്റവും സുതാര്യമായ ഓട്ടെടുപ്പ് നടത്തുന്നതിന് വേണ്ടി പ്രമുഖ വാർത്താ മാധ്യമങ്ങൾ വോട്ടെടുപ്പിന് അവലംബിയ്ക്കുന്ന രീതിയും ടെക്‌നോളജിയുമാണ് ക്നാനായപത്രവും വോട്ടിങ്ങിനായി ഉപയോഗിച്ചത്. ഒരു ഐ പി അഡ്രസ്സിൽ നിന്നും ഒരാൾക്ക് എന്ന നിലയിൽ ആയിരുന്നു വോട്ടിങ്ങ് ഏർപ്പെടുത്തിയിരുന്നത് . ആദ്യത്തെ രണ്ട് ദിവസങ്ങളിൽ വിജയകരമായി വോട്ടിംഗ് മുന്നേറിയിരുന്നു .ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വായനക്കാർ നല്ല പ്രതികരണമാണ് ഇതിന് നൽകിയത്.ലോകത്തിന്റെ വിവിധ കോണിലുള്ള സമുദായഅംഗങ്ങളുടെ , കഴിഞ്ഞയാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം ക്നാനായപത്രത്തിന്റെ അവാർഡ് ആര് കരസ്‌ഥമാക്കും എന്നതായിരുന്നു.ക്നാനായ സമുദായ മാധ്യമ ചരിത്രത്തിൽ, ആദ്യമായി ക്നാനായ പത്രം നടത്തിയ, ഈ അവാർഡിന്റെ അത്ഭുതകരമായ ജനപിന്തുണ പലരേയും അസ്വസ്ഥരാക്കിയിരുന്നു. ചില മൽസരാർത്ഥികളെ ഈ മൽസരത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനു വരെ ശ്രമം നടന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

വോട്ടിംങ്ങ് തുടങ്ങി മൂന്ന് ദിവസങ്ങൾക്ക് ശേഷം ചില കോണുകളിൽ നിന്നും വോട്ടിംഗിൽ അസ്വാഭാവികത ഉണ്ടെന്ന് പ്രിയ വായനക്കാർ തന്നെ ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, ഞങ്ങളുടെ ടെക്നിക്കൽ ടീം ,വോട്ടിംഗ് നില ഓരോ മിനിറ്റിലും വീക്ഷിച്ചു കൊണ്ടിരുന്നു.അങ്ങനെയിരിക്കെ കഴിഞ്ഞ വെള്ളിയാഴ്ച(Januvary22 )ഒരു മണിക്കൂറിനുള്ളിൽ ഒരാൾക്ക് ലഭിച്ചത് ഏകദേശം 7200 വോട്ടുകളായിരുന്നു. ഇത് കണ്ട ഉടനെ തന്നെ വോട്ടിംഗ് താൽക്കാലികമായി നിർത്തിവെക്കാൻ ക്നാനായ പത്രം തീരുമാനിക്കുകയായിരുന്നു. വോട്ടിംഗ് നിർത്തിയ ഉടനെ പല കോണുകളിൽ നിന്നും വോട്ടിങ് പുനരാരംഭിക്കാൻ ആവശ്യപ്പെട്ടപ്പോഴും ഇതിന്റെ നിജസ്‌ഥിതി അറിയാതെ മുന്നോട്ട് വോട്ടിങ് തുടരേണ്ട എന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു . കാരണം അവാർഡിന്റെ വിജയത്തേക്കാൾ ഞങ്ങൾ ആഗ്രഹിക്കിക്കുന്നത് സത്യസന്ധതയും സുതാര്യതയുമാണ്. പിന്നീട് അന്നുമുതൽ ഇന്നുവരെ, ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ഐറ്റി വിദഗ്ധരുമായി നടത്തിയ ചർച്ചകളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ, കുറഞ്ഞ സമയത്തിനുള്ളിൽ ആയിരക്കണക്കിന് വോട്ടുകൾ ഒരു നോമിനിക്ക് മാത്രം ലഭിച്ചത്, കള്ള വോട്ടുകൾ ആയിരുന്നുവെന്നും, വോട്ടിംഗ് സിസ്റ്റത്തെ പരാജയപ്പെടുത്തുവാൻ ഡോളറുകൾ മുടക്കി പല ഐപി അഡ്രസ്സുകൾ നിന്നും, ഒരേസമയം ആയിരക്കണക്കിന് വോട്ടുകൾ ചെയ്തതായിരുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

ഇതിൻറെ മുഴുവൻ തെളിവുകളും താഴത്തെ താഴത്തെ സ്ക്രീൻ ഷോട്ടുകളിലൂടെ മനസ്സിലാക്കാവുന്നതാണ്.ഞങ്ങൾ ഇതിനെ കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും, തുടർന്നും വോട്ടിങ്ങിൽ മുൻപ് ക്യത്യമം നടത്തിയവർ തന്നെ , വീണ്ടും ക്യത്യമം നടത്താൻ സാധ്യതയുള്ളതിനാൽ വോട്ടിംഗ് പൂർണ്ണമായി നിർത്തിവയ്ക്കുവാൻ തീരുമാനിക്കുകയായിരുന്നു..ആയതിനാൽ ഫൈനലിലെത്തി മൽസരാർത്ഥികളെല്ലാവരും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്നവർ ആയതിനാൽ എല്ലാവരേയും ഒരേപോലെ ആദരിക്കാനാണ് ഞങ്ങൾ തീരുമാനമെടുത്തത്.ആയതിനാൽ വൈദീക സന്യസ്ത മേഖലയിൽ നിന്നും ഈ അവാർഡിനായി നോമിനേറ്റ് ചെയ്തിരുന്ന റവ ഫാ സണ്ണി മാവേലി , റവ. ഫാ ഷിബു തുണ്ടത്തിൽ , റവ സി മേരി കളപ്പുര, റവ സി സ്‌നേഹ , അതുപോലെ അല്മായ പ്രതിനിധികളായ ശ്രീ വി സി രാജു സ്നേഹമന്ദിരം പടമുഖം , ശ്രീമതി ഷീബ അബ്രാഹം , ശ്രീ ജോണി തോട്ടുങ്കൽ , ശ്രീ ജോണീസ് പി സ്റ്റീഫൻ , ശ്രീ റെജി ജോസഫ് എന്നിവരെ സംയുക്തമായി ഈ അവാർഡിനായി തെരഞ്ഞെടുത്തതായി ഞങൾ ഇന്നലെ അറിയിച്ചിരുന്നു.

ക്നാനായ പത്രം എന്നും സഭയോടും സമുദായത്തോടും സമുദായഅംഗങ്ങളോടും ഒപ്പം ഉണ്ടായിരിക്കുമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ. ഞങ്ങളുടെ പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരുടെ വികല മനസ്സുകൊണ്ട് മത്സരാർഥികൾക്കും വായനക്കാർക്കും , ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു. അതുപോലെ ക്നാനായ പത്രത്തിന്റെ പ്രവർത്തനങ്ങൾക്കു പ്രീയപ്പെട്ട വായനക്കാർ നൽകുന്ന നിർലോഭമായ പിന്തുണയ്ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു. നമുക്ക് ഒരുമിച്ച് മുന്നേറാം സമുദായ നന്മക്കും സാമൂഹിക ഉന്നമനത്തിനുമായി.

കൃമക്കേടുകൾ നടന്ന 7200 വോട്ടിന്റെയും മുഴുവൻ തെളിവുകൾ ഞങ്ങളുടെ കൈവശമുണ്ട് അതിൽ നിന്നും 19ഓളം സ്ക്രീൻ ഷോട്ടുകൾ വായനക്കാരുടെ അറിവിലേക്കായി ചുവടെ കൊടുക്കുന്നു .

Facebook Comments

knanayapathram

Read Previous

അറിഞ്ഞും അറിയാതെയും ഗോത്രപിതാവിനെ അവഗണിച്ച ബന്ധങ്ങൾ വേർ പിടാതോർക്കുന്ന ജനത്തിനു വേണ്ടി യു കെ കെ സി എ ഒരുക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് ഇനി 50 ദിനങ്ങൾ.

Read Next

ഗ്രാമീണ വനിതകള്‍ക്ക്‌ സ്വയംതൊഴില്‍ പദ്ധതിയുമായി മാസ്സ്‌