Breaking news

ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ഇതളുകൾ വിരിയുന്നു, കുടിയേറ്റ ചരിത്രത്തിൽ പുതിയൊരു അധ്യായം മിഴി തുറക്കുന്നു ക്നായിത്തോമായുടെ വെങ്കല പ്രതിമാ നിർമ്മാണം ആരംഭിച്ചു

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

ആതിഥ്യമര്യാദയിൽ അഗ്രഗണ്യരാണ്, അഭിമാനികളെന്ന് പേരുള്ളവരാണ്, ഒരുനട വിളി കേട്ടാൽ ഓടിയെത്തും, ഒരു മാർത്തോമൻ കേട്ടാൽ എണീറ്റ് നിൽക്കും.
രാജകീയ പദവികളും, തലയിൽ കെട്ടും, ഇലയുടെ അരിക് മടക്കിയൊരു ഊണും, മൈലാഞ്ചിയും, വാഴുവും അങ്ങനെ പൂർവ്വപിതാക്കൻമാർ പകർന്നു നൽകിയതെല്ലാം അനുഭവിക്കുകയും ആസ്വദിയ്ക്കുകയും ചെയ്ത് കടന്നു പോകുന്നവർ മറന്നുവെന്ന് നടിക്കുന്ന കാര്യമാണ്, വരും തലമുറയ്ക്കായി നീ എന്തു നൽകി എന്ന ചോദ്യം. എവിടെയാണ് നിങ്ങളുടെ ചരിത്ര സ്മാരകങ്ങൾ, എവിടെയാണ് നിങ്ങളുടെ ചെപ്പേടുകൾ?, എവിടെയാണ് നിങ്ങളുടെ ക്നാനായ ചരിത്ര ഗവേഷണങ്ങൾ?
യാഥാർത്ഥ്യങൾ വളച്ചൊടിച്ച് പുതിയ ചരിത്ര നിർമ്മിതിക്കായാ കച്ചകെട്ടുന്നവരുടെ മുന്നിൽ, കച്ചതഴുകുന്നവർ നിഷ്ക്യയരായി നിൽക്കുമ്പോൾ, പുതിയ തലമുറയ്ക്ക് പുതുവെളിച്ചമേകാനുള്ള യു കെ കെ സി എ യുടെ എളിയ ശ്രമമാണ് ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണവും കിനായിത്തോമായുടെ പ്രതിമ സ്ഥാപനവും.

ഭാരത ക്രൈസ്തവരുടെ യാതനകളെക്കുറിച്ചും, അവരനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും ദർശനം ലഭിച്ചതിനെ തുടർന്ന് എഡേസ്സയിലെ ജോസഫ് മെത്രാന്റെ നിർദ്ദേശാനുസരണം ഏഴില്ലത്തിൽ പെട്ട എഴുപത്തിരണ്ട് കുടുംബങ്ങളുമായി നടത്തിയ പ്രേഷിത കുടിയേറ്റ യാത്രാ സംഘത്തലവനാണ്, ക്നായി ത്തൊമ്മൻ. നാട്ടുരാജാവിന്റെ പ്രഭു എന്ന സ്ഥാനം നേടിയ ക്നായിത്തോമായുടെ നേത്യത്വത്തിൽ നടന്ന കുടിയേറ്റമാണ്, സുറിയാനി ആരാധനാക്രമം കേരള സഭയ്ക്ക് സമ്മാനിച്ചത്.

ക്രിസ്തു നാഥൻ്റെ ആണി പഴുതുകളിൽ സ്വന്തം വിരലുകൾ കൊണ്ട് സ്പർശിച്ച ക്രിസ്തു ശിഷ്യൻ ദീദിമോസിൻ്റെ ഭാരതത്തിലെ പ്രേഷിത പ്രവർത്തനഫലം വേരുകൾ നഷ്ടപ്പെട്ട്, കടപുഴകി വീണ് മണ്ണടിയുന്ന നിലയിൽ നിന്ന്, ഭാരതത്തിലെ ക്രൈസ്തവ വിശ്വാസത്തെ കൈ പിടിച്ചുയർത്തിയ, ഇനിയും അവഗണിയ്ക്കാൻ അനുവദിയ്ക്കരുത്, ചരിത്രം കുഴിച്ചിടാനും, ക്നാനായത്വം എന്ന വികാരത്തിന് ശവക്കുഴി തോണ്ടാനും കൂട്ടുനിൽക്കാതിരിക്കാം, ക്നായിത്തൊമ്മൻ പ്രതിമ സ്ഥാപനം ക്നാനായ ജനതയുടെ ഉയർത്തെഴുന്നേൽപ്പിന് വഴിയൊരുക്കട്ടെ.
മാർച്ച് 20 ന് UK യിൽ നടക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തോട് അനുബന്ധിച്ചാണ് ക്നായിത്തോമായുടെ പ്രതിമ നിർമ്മാണം നടക്കുന്നത്. പ്രതിമയുടെ ശിൽപ്പിയുമായി ബന്ധപ്പെട്ട് യു കെ കെ സി എ ഭാരവാഹികളായ ശ്രീ തോമസ് ജോൺ വാരികാട്ട്, ശ്രീ ബിജി മാങ്കുട്ടത്തിൽ, ശ്രീ ജിജി വരിക്കാശ്ശേരിൽ ശ്രീ ലൂബി വെള്ളാപ്പള്ളിൽ, ശ്രീ എബി കുടിലിൽ, സാജു പാണാ പറമ്പിൽ, തോമസ് തൊണ്ണം മാവുങ്കൽ, എന്നിവർ നിർദ്ദേശകങ്ങൾ നൽകുകയും പുരോഗതി വിലയിരുത്തുകയും ചെയ്തു വരുന്നു

Facebook Comments

knanayapathram

Read Previous

ജീവനം പദ്ധതി – സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക്‌ ധനസഹായം ലഭ്യമാക്കി

Read Next

മാനവികതയുടെയും മനുഷ്യത്വത്തിൻ്റെയും പ്രതീകമായി മാവേലിൽ അച്ചൻ (ഫാ.സണ്ണി മാവേലിൽ)