Breaking news

ജീവനം പദ്ധതി – സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക്‌ ധനസഹായം ലഭ്യമാക്കി

കോട്ടയം: കോവിഡ്‌ അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക്‌ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജീവനം പദ്ധതിയ്‌ക്ക്‌ തുടക്കമായി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്‌ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്‌ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്‌ടര്‍ ഫാ. മാത്യൂസ്‌ വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ മെര്‍ലിന്‍ ടോമി എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ പിന്നോക്കാവസ്ഥയിലുള്ള തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക്‌ പശു വളര്‍ത്തല്‍, ആട്‌ വളര്‍ത്തല്‍, തയ്യല്‍ യൂണീറ്റ്‌, പച്ചക്കറികട, ആഭരണ നിര്‍മ്മാണ യൂണീറ്റ്‌ തുടങ്ങിയ വിവിധങ്ങളായ സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന്‌ ധനസഹായം ലഭ്യമാക്കി.
ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍
ഫോണ്‍: 9495538063

Facebook Comments

knanayapathram

Read Previous

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം അവർക്ക് താങ്ങായി തണലായി ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി ഫാദർ ഷിബു തുണ്ടത്തിൽ

Read Next

ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ഇതളുകൾ വിരിയുന്നു, കുടിയേറ്റ ചരിത്രത്തിൽ പുതിയൊരു അധ്യായം മിഴി തുറക്കുന്നു ക്നായിത്തോമായുടെ വെങ്കല പ്രതിമാ നിർമ്മാണം ആരംഭിച്ചു