Breaking news

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം അവർക്ക് താങ്ങായി തണലായി ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി ഫാദർ ഷിബു തുണ്ടത്തിൽ

ക്നാനായ പത്രം അവാർഡ് നോമിനികളെ ഓരോരുത്തരെ ആയി ഓരോ ദിവസവും  ഞങ്ങൾ പ്രിയ വായനക്കാരുടെ മുൻപിൽ വീണ്ടും പരിചയപ്പെടുത്തുന്നു .  ക്നാനായപത്രം വെബ്സൈറ്റിൽ (www .knanyapathram.com ) വായനക്കാർക്ക് വോട്ടുകൾ രേഖപെടുത്താം .വായനക്കാർക്കുള്ള വോട്ടുകൾ രേഖപ്പെടുത്താനുള്ള അവസാന തിയതി ജനുവരി 30 ഇന്ത്യൻ ടൈം രാത്രി പന്ത്രണ്ടു മണിയാണ് ആണ്. 

ക്നാനായ പത്രം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫാദർ ഷിബു തുണ്ടത്തിൽ

ഫാ ഷിബു തുണ്ടത്തിൽ ഉത്തർപ്രദേശിലെ ബിജിനോർ രൂപതയിൽ സേവനം ചെയ്യുന്നു. ഇപ്പോൾ രൂപതയുടെ കീഴിലുള്ള പ്രേംധാം എന്ന സ്ഥാപനം നോക്കി നടത്തുന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഭിന്നശേഷിയും ബുദ്ധിമാന്ദ്യം സംഭവിച്ചതും നിരവധി മറ്റ് അസുഖങ്ങളാൽ വലയുന്നവരുമായ കുട്ടികളെ പരിപാലിക്കുന്ന ഒരു പുണ്യ സ്ഥലമാണ് പ്രേംധാം . ഫാ ഷിബുവും മറ്റൊരു വൈദീകനും ചേർന്നാണ് പ്രേം ധാംമിനു തുടക്കം കുറിക്കുന്നത്. ഇന്ന് നൂറിലധികം കുട്ടികൾ ഇവരുടെ പരിപാലനയിൽ കഴിയുന്നുണ്ട് .ജന്മം കൊടുത്ത മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികളെയാണ് ഈ മലയാളി വൈദികർ സ്വന്തം മക്കളെ പോലെ പരിപാലിക്കുന്നത് .

1974 സെപ്റ്റംബർ ആറാം തീയതി മാഞ്ഞൂർ തുണ്ടത്തിൽ വീട്ടിൽ ഒമ്പത് മക്കളിൽ ഏറ്റവും ഇളയവനായിട്ടായിരുന്നു ഫാദർ ഷിബു ജന്മം കൊണ്ടത് . മാഞ്ഞൂർ സെന്റ് തെരേസാസ് ദേവാലയ (മകുടാലയം) പള്ളി ഇടവക അംഗമാണ് അദ്ദേഹത്തിന് തൻറെ ജീവിതത്തെക്കുറിച്ച് വലിയ ആശങ്കകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തിൻറെ സ്കൂൾ കാലഘട്ടം അദ്ദേഹത്തിന് ഒരു ഒരു പേടിസ്വപ്നമായിരുന്നു .ഒരു മിഷണറിയായി തീരുന്നതിന് തീരുമാനമെടുത്ത് സെമിനാരിയിൽ ചെയ്യുന്നതുവരെ എൻറെ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന് വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലായിരുന്നു . സെമിനാരിയിൽ ചേരുവാൻ തീരുമാനിച്ച ഷിബുവും മറ്റു 18 പേരും 1991 ജൂൺ മാസം പത്താം തീയതി ഉത്തർപ്രദേശിലുള്ള ബിജിനോർ രൂപതയുടെ സെമിനാരിയിൽ എത്തി . സെമിനാരിയിൽ ചേർന്ന ശേഷം തൻറെ ജീവിതത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിക്കുവാൻ തുടങ്ങി അങ്ങനെ ഉത്തർപ്രദേശിലെ ബിജ്‌നോർ രൂപതക്ക് വേണ്ടി ഒരു വൈദികനാകാൻ വേണ്ടിയുള്ള പഠനങ്ങൾ അദ്ദേഹം തുടർന്നു അങ്ങനെ 2003 മെയ് മാസം 23ആം തീയതി ബിജിനോർ രൂപതയുടെ വൈദികനായി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.

പൗരോഹിത്യം സ്വീകരിച്ചതിനുശേഷം അദ്ദേഹത്തിൻറെ ആദ്യത്തെ നിയമനം ഉത്തരാഖണ്ഡിലെ ഘാട്ടിലായിരുന്നു അവിടെ ഒരു പുതിയ മിഷൻ സ്റ്റേഷൻ വികസിപ്പിക്കുന്നതിന് ഫാ ബെന്നി യെ സഹായിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ ആദ്യ കർത്തവ്യം. രണ്ടുവർഷത്തിനുശേഷം ബദാപൂരിലേക്ക് അദ്ദേഹത്തിന് സ്ഥലംമാറ്റമായി ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്ന ഒരു മിഷൻ സ്റ്റേഷനിലേക്ക് ആയിരുന്നു അദ്ദേഹം ചെന്നത് അവിടെ അദ്ദേഹത്തിന് നിരവധി കാര്യങ്ങളാണ് ചെയ്യുവാൻ ഉണ്ടായിരുന്നത് . ബധാപൂരിലെ പ്രവർത്തനത്തിലൂടെ ബിജിനോർ രൂപതയുടെ ഒരു പ്രധാനപ്പെട്ട കേന്ദ്രമായി മാറ്റുവാൻ അദ്ദേഹത്തിന് സാധിച്ചു . ആറു വർഷത്തെ അവിടുത്തെ പ്രവർത്തനത്തിന് ശേഷം പുതിയ ലക്ഷ്യവുമായി അവിടെ നിന്നും അദ്ദേഹം യാത്ര തിരിച്ചു താമസിയാതെ അദ്ദേഹം തൻറെ ജീവിതത്തിലെ രണ്ടാം ഘട്ടം ആരംഭിച്ചു അങ്ങനെ അദ്ദേഹം പ്രേംധാം എന്ന പുതിയ സ്ഥാപനത്തിന് തുടക്കം കുറിച്ചു ഇതിന് അദ്ദേഹത്തെ സഹായിക്കാനായി ഫാ ബെന്നി കൂടി ഉണ്ടായിരുന്നു പ്രേംധാം തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളോട് കൂടിയ ഒരു പ്രസ്ഥാനമായിരുന്നു

2019 ൽ കോട്ടയം രൂപതയിൽ നിന്നുള്ള മികച്ച മിഷനറിക്കുള്ള അവാർഡ് ഫാ ഷിബു നേടിയിട്ടുണ്ട്. ദില്ലിയിൽ സുപ്രീം കോടതി ജസ്റ്റിസായിരിക്കെ ഈ സ്ഥലത്തേക്ക് ഒരു നല്ല സുഹൃത്തും ഇടയ്ക്കിടെ സന്ദർശകനുമായിരുന്ന റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ കൈകളിൽ നിന്നാണ് ഈ അവാർഡ് ഏറ്റുവാങ്ങിയത് . മറ്റു പലരുടെയും സന്ദർശനങ്ങളും പിന്തുണയും ഈ ദൗത്യത്തിൽ തുടരാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു.

ക്നാനായ പത്രം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫാ ഷിബുവിന്റെ പ്രവർത്തനമണ്ഡലങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുവാൻ വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/MP738eCpXhk

ക്നാനായ പത്രം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Facebook Comments

knanayapathram

Read Previous

കണ്ണുര്‍ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സിലിലേക്ക് മടമ്പം പി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ സി. ഡോ.ജെസി എന്‍.സി തെരഞ്ഞെടുക്കപ്പെട്ടു.

Read Next

ജീവനം പദ്ധതി – സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക്‌ ധനസഹായം ലഭ്യമാക്കി