ചെറുകര: സെന്റ് മേരീസ് ഇടവക സമൂഹം വികാരി ഫാ. ഷാജി പൂത്തറയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കപ്പകൃഷിയുടെ വിളവെടുപ്പ് മഹോത്സവം സെന്റ് സെബാസ്റ്റ്യന്‍സ് ആര്‍ക്കേഡില്‍ നടത്തിയ ചടങ്ങില്‍ കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്‌ജു ബിജു ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാ. ഷാജി പൂത്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്കു പഞ്ചായത്തുമെമ്പര്‍ ഷൈല ബാബു, കരൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പ്രിന്‍സ് കുര്യത്ത്, പ്രേമ സ്വാമിനാഥന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സീനാ ടൈറ്റസ് മരുതനാടിയിലിന് കപ്പ നല്‍കിക്കൊണ്ട് ആദ്യ വിപണനം പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. കൈക്കാരന്‍ സിബി തറപ്പുതൊട്ടിയില്‍ സ്വാഗതവും കെ.സി.സി അതിരൂപത ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍ നന്ദിയും പറഞ്ഞു. കൈക്കാരന്മാരായ ബേബി ഇടയാടിയില്‍, ബിനു കുളക്കോറ്റില്‍ എന്നിവരും കപ്പക്കൂട്ടം പ്രസിഡന്റ് ടോമി കെഴുവന്താനം, അംഗങ്ങളായ ജോണി വടശ്ശേരികുന്നേല്‍, ജോയി മരുതനാടിയില്‍, മാത്യു മരുതനാടിയില്‍, ഫിലിപ്പ് മരുതനാടിയില്‍, കുര്യാച്ചന്‍ മുടക്കാലില്‍, ഡെന്നിസ് തച്ചുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇക്കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍, കൊറോണ രോഗ ഭീതിയില്‍, സ്വന്തം വീടിന്റെ മതിലകത്തേയ്‌ക്ക് ലോകം ഒതുങ്ങിയപ്പോള്‍, രാവിലെ വിശുദ്ധ ബലിയര്‍പപണം കഴിഞ്ഞ് കൃഷിയെ സ്‌നേഹിക്കുന്ന കൈക്കാരന്മാരടക്കമുള്ള പത്തോളം പേരെ ചേര്‍ത്തുപിടിച്ച്, കെ.സി.സി. സഹകരണത്തോടെ ചെറുകര ഇടവക വികാരി ഫാ. ഷാജി പൂത്തറയുടെ നേതൃത്വത്തിലാണ് കപ്പകൃഷി നടത്തിയത്. നാലു പുരയിടങ്ങളിലായി നാലായിരത്തിലേറെചുവടു കപ്പയാണ് ഇവര്‍ കൃഷിചെയ്‌തത്. മറന്നു തുടങ്ങിയ കാര്‍ഷിക വൃത്തിയുടെ വഴികളിലൂടെ ഒരിക്കല്‍ക്കൂടി കടന്നുപോയതിന്റെ നിര്‍വൃതിയിലാണ് ഈ കര്‍ഷക സംഘം.