Breaking news

മിശിഹായുടെ നിയമവും തിരുസഭയുടെ കൽപ്പനയുമനുസരിച്ച് ബോബി മോൻ റിൻസിയുടെ കഴുത്തിൽ താലിചാർത്തിയപ്പോൾ മോനിപ്പള്ളിയിൽ നടന്നത് യു കെ കെ സി എ യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിലൂടെ നടന്ന ആദ്യ വിവാഹം

മാത്യു  പുളിക്കത്തൊട്ടിയിൽPRO UKKCA
ക്നാനായക്കാരനെ ഇതര സഭാ സമുദാം യാംഗങ്ങളിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത് അവൻ പിൻതുടരുന്ന സ്വവംശവിവാഹ നിഷ്ഠയാണ്. ക്നാനായ സമുദായത്തിൻ്റെ മുഖമുദ്രയാണ് സ്വവംശവിവാഹ നിഷ്ഠ. സ്വവംശവിവാഹങ്ങളില്ലെങ്കിൽ ക്നാനായ സമുദായമില്ല എന്നത് കൊണ്ട് ക്നാനായ സമുദായത്തിൻ്റെ ജീവവായു സ്വവംശവിവാഹ നിഷ്ഠയാണ്. സമാനതകളില്ലാത്ത സമുദായ സ്നേഹം ലോകമെങ്ങുമുള്ള ഓരോ ക്നാനായക്കാരനിലും കത്തിജ്വലിക്കുന്നതിൻ്റെയും, തലമുറകൾ പലത് പിന്നിട്ടിട്ടും കാലദേശ വ്യത്യാസമില്ലാതെ അഭിമാനത്തോടെ മാത്രം സ്വസമുദായത്തെ വീക്ഷിയ്ക്കുന്നതിൻ്റെയും കാരണം സ്വവംശവിവാഹ നിഷ്ഠയാണ്.            ക്നാനായ വിവാഹങ്ങളെ പ്രോൽസാഹിപ്പിയ്ക്കാനായി പ്രവാസി ലോകത്തെ ആദ്യത്തെ ക്നാനായ മാട്രിമോണിയൽ വെബ്സൈറ്റായ യു കെ കെ സി എ യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിലുടെ നടന്ന ആദ്യ വിവാഹമാണ് ഇന്നലെ മോനിപ്പള്ളി തിരുഹ്യദയ ദേവാലയത്തിൽ നടന്നത്.
വരിക്കാശ്ശേരി കുടുംബത്തിലെ ബോബി മോൻ അയർലണ്ടിൽ നേഴ്സായ മാറിക ഇടവക കുളങ്ങരത്ത് കുടുംബത്തിലെ റിൻസിയെ ജീവിത സഖിയാക്കുന്ന മുഹൂർത്തങ്ങൾക്ക് നവദമ്പതികളുടെ മാതാപിതാക്കളോടൊപ്പം പ്രാർത്ഥന നിറഞ്ഞ ഹ്യദയവുമായി യു കെ യിൽ നിന്ന്   യുകെ കെ സി എ യുടെ സെൻട്രൽ കമ്മറ്റിയംഗങ്ങളും സാക്ഷികളായി.
“എല്ലാത്തരം അധാര്‍മികതയിലും നിന്നു നിന്നെ കാത്തുകൊള്ളുക. നിന്റെ പൂര്‍വികരുടെ ഗോത്രത്തില്‍നിന്നു മാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളില്‍ നിന്നു വിവാഹം ചെയ്യരുത്‌. നാം പ്രവാചകന്‍മാരുടെ സന്തതികളാണ്‌. മകനേ, നമ്മുടെ പൂര്‍വപിതാക്കന്‍മാരായ നോഹ, അബ്രാഹം, ഇസഹാക്ക്‌, യാക്കോബ്‌ എന്നിവരെല്ലാം തങ്ങളുടെ ചാര്‍ച്ചക്കാരുടെ ഇടയില്‍നിന്നാണു ഭാര്യമാരെ തിരഞ്ഞെടുത്തത്‌ എന്ന കാര്യം നീ അനുസ്‌മരിക്കണം.” തോബിത്‌ 4 : 12
സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൻ്റെ കാലത്തിലൂടെ സഞ്ചരിക്കുമ്പോഴും, നവീന സാങ്കേതിക വിദ്യകളുടെ വേഗത്തിനൊപ്പിച്ച് ജീവിതം ക്രമപ്പെടുത്തുമ്പോഴും, സ്വവംശ വിവാഹത്തെക്കുറിച്ച്  അഭിമാനത്തോടെ സംസാരിക്കുന്ന ഒരു പറ്റം യുവജനങ്ങളുണ്ടെങ്കിൽ അവർക്ക് താങ്ങായും തണലായും ചങ്കായും ഒപ്പമുണ്ടാകുമെന്ന കരുതലും സ്നേഹവും മാത്രമാണ് ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ.

Facebook Comments

knanayapathram

Read Previous

രാജ്യസേവനത്തിനു ശേഷം നാട് സേവനുമായി കല്ലറക്കാരുടെ സ്വന്തം ജോണി തോട്ടുങ്കൽ

Read Next

നീറിക്കാട് യൂണിറ്റിൽ അതിരൂപതാസമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു.