Breaking news

രാജ്യസേവനത്തിനു ശേഷം നാട് സേവനുമായി കല്ലറക്കാരുടെ സ്വന്തം ജോണി തോട്ടുങ്കൽ

ക്നാനായ പത്രം അവാർഡ് നോമിനികളെ ഓരോരുത്തരെ ആയി ഓരോ ദിവസവും  ഞങ്ങൾ പ്രിയ വായനക്കാരുടെ മുൻപിൽ വീണ്ടും പരിചയപ്പെടുത്തുന്നു .  ക്നാനായപത്രം വെബ്സൈറ്റിൽ (www .knanyapathram.com ) വായനക്കാർക്ക് വോട്ടുകൾ രേഖപെടുത്താം .വായനക്കാർക്കുള്ള വോട്ടുകൾ രേഖപ്പെടുത്താനുള്ള അവസാന തിയതി ജനുവരി 30 ഇന്ത്യൻ ടൈം രാത്രി പന്ത്രണ്ടു മണിയാണ് ആണ്. 

ജോണി തോട്ടുങ്കൽ .

കല്ലറ പുത്തൻ പള്ളി  ഇടവകാംഗമായ ശ്രീ . ജോണി തോട്ടുങ്കൽ 1981 മുതൽ 2001 വരെ  20 വര്ഷം   മിലിറ്ററി സർവീസിൽ രാജ്യ സേവനം നടത്തിയതിനു ശേഷം തിരികെ നാട്ടിൽ എത്തി സ്വന്തം നാട്ടുകാർക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെക്കുകയായിരുന്നു.  കൃഷിക്കാർ ഭൂരിപക്ഷമുള്ള കല്ലറ പഞ്ചായത്തിൽ സാധാരണക്കാർക്കായി എപ്പൊഴും എന്ത്  സഹായവും ചെയ്യാൻ ഒരു മടിയുമില്ലാതെ മുൻപന്തിയിൽ തന്നെ അദ്ദേഹം കഴിഞ്ഞ 20 വര്ഷമായി ഉണ്ട്.  സമുദായ രംഗത്ത് കെ സി സി യുടെ അതിരൂപത വൈസ് പ്രസിഡന്റ് ആയി സേവനം ചെയ്തിട്ടുണ്ട് .2005 മുതൽ 3 ടേമുകളിൽ കല്ലറ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധിയായി സേവനം ചെയ്യുന്നു. 2011 – 2013 കാലഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു, വീണ്ടും 2020 ൽ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു .   2018 ലെ അതിരൂക്ഷമായ പ്രളയ കാലത്തു കല്ലറ പഞ്ചായത്തിലെ ദുരിതമനുഭവിച്ച ജനങ്ങളെ വിവിധ ക്യാമ്പുകളിൽ താമസ സൗകര്യം ഒരുക്കുവാനും അവർക്കു വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തുനൽകുവാനും ജോണി നേതൃത്വം നൽകി. അതുപോലെ വീടില്ലാത്തവർക്കായി സർക്കാർ ഏർപ്പെടുത്തിയ ലൈഫ് ഭവന പദ്ധതിക്ക് വീട് പണിക്കാവശ്യമായ തൊഴിലാളികളെ സൗജന്യമായി നൽകി  ഏകദേശം 100 ഓളം  വീടുകൾ  പെട്ടെന്ന് തന്നെ തീർക്കുവാൻ സഹായിച്ചു .കോവിഡ് വ്യാപനം തുടങ്ങിയ സമയത്തു തന്നെ പഞ്ചായത്തിൽ ക്വാറന്റൈൻ സെന്റർ തുറക്കുകയും അവിടെനിന്നും കോവിഡ് രോഗികളെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്സെന്ററുകളിലേക്കു അയ്യക്കുവാനുള്ള  ഏർപ്പാടുകൾക്കു മുന്പിട്ടിറങ്ങി . അതുപോലെ കോവിഡ് സെന്ററിലേക്കുള്ള ഭക്ഷണം ജനത സമൂഹ അടുക്കള വഴി സമയാസമയങ്ങളിൽ കൊടുക്കുവാൻ നേതൃത്വം നൽകി. ഇപ്പോൾ കല്ലറ പഞ്ചായത്തിൽ ഒരു ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുവാനുള്ള നടപടികൾ നടത്തിക്കൊണ്ടിരിക്കുന്നു . വീട്ടിൽ അടിസ്ഥാന സൗകര്യമില്ലാത്ത കോവിഡ് രോഗികളെ ഈ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ താമസിപ്പിക്കുവാനുള്ള നടപടികൾ ചെയ്തു വരുന്നു . കല്ലറ പഞ്ചായത്തിൽ രക്തം ആവശ്യമായി വരുന്ന പാവപെട്ട രോഗികൾക്കായി രക്തദാന സംഘം പഞ്ചായത്തിൽ രൂപീകരിക്കുകയും സന്നദ്ധരായ ചെറുപ്പക്കാരുടെ ഡീറ്റെയിൽസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട് .ഭൂരഹിതർ ആയിട്ടുള്ളവർക്കു വീട് വയ്ക്കുവാൻ സ്ഥലം മേടിക്കുവാൻ പഞ്ചായത്ത് സഹായം നൽകുവാൻ മുൻകൈ എടുത്തു .പഞ്ചായത്തിലെ 65 വയസു കഴിഞ്ഞ വൃദ്ധജനങ്ങൾക്കായി ‘വൃദ്ധരുടെ പകൽ വീട് ‘ എന്ന ഒരു സ്ഥാപനം തുടങ്ങുവാൻ നേതൃത്വം കൊടുക്കുകയും അവരെ അവിടെ എത്തിക്കുകയും മുഴുവൻ ദിവസത്തെയും ഭക്ഷണം നൽകുകയും കാരംസ് , ടി വി  കാണൽ തുടങ്ങി വിനോദങ്ങളിൽ ഏർപെടുവാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നു .ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ അലഞ്ഞു നടക്കുന്ന കല്ലറ പഞ്ചായത്തിലെ എല്ലാവർക്കും  സൗജന്യമായി ജനത സമൂഹ അടുക്കളയിൽ നിന്നും ഭക്ഷണം നൽകുവാനുള്ള തീരുമാനത്തിന് മുൻകൈ എടുത്തു. ദിവസേന 50 ഓളം പേര് അവിടെ നിന്നും ഭക്ഷണം കഴിക്കുന്നുണ്ട് . മരുന്ന് മേടിക്കുവാൻ വശമില്ലാത്ത പ്രായം ചെന്ന ആളുകളെ കണ്ടുപിടിച്ച എല്ലാ മാസവും അവർക്കാവശ്യമായ മരുന്നുകൾ കല്ലറ പഞ്ചായത്തിലെ സന്മനസുകളുടെ സഹായത്തോടെ ചെയ്തു വരുന്നു .വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി അംഗൻവാടികൾ തോറും പോഷകാഹാര വിതരണവും , ഡിസബിൾഡ് കുട്ടികൾക്ക് സ്കോളർഷിപ് , പെൻഷൻ തുടങ്ങിയ കാര്യങ്ങൾക്കു നേതൃത്വം നൽകുന്നു . കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി ചേർന്ന് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.

വോട്ട് രേഖപ്പെടുത്തുന്നതിന് താഴെ ലിങ്കിൽ click ചെയ്യുക .  https://knanayapathram.com/?page_id=43421

Facebook Comments

knanayapathram

Read Previous

എൺപത്തഞ്ചിലും നാൽപതിൻ്റെ ചുറുചുറുക്കോടെ സാമൂഹിക സേവനം തുടരുന്ന മലബാറിൻ്റ അമ്മ ഡോ. മേരി കളപ്പുരയ്ക്കൽ .

Read Next

മിശിഹായുടെ നിയമവും തിരുസഭയുടെ കൽപ്പനയുമനുസരിച്ച് ബോബി മോൻ റിൻസിയുടെ കഴുത്തിൽ താലിചാർത്തിയപ്പോൾ മോനിപ്പള്ളിയിൽ നടന്നത് യു കെ കെ സി എ യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിലൂടെ നടന്ന ആദ്യ വിവാഹം