Breaking news

ബിജു കിഴക്കേക്കുറ്റ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) പ്രസിഡണ്ട്

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ആദ്യകാല പ്രസിദ്ധീകരണങ്ങളിൽ ഒന്നായ മാസപ്പുലരി എന്ന മാസികയുടെ പബ്ലീഷർ & ചീഫ് എഡിറ്ററും ചിക്കാഗോ ക്നാനായ സമൂഹാംഗവുമായ ബിജു കിഴക്കേക്കുറ്റ് നോർത്ത് അമേരിക്കയിലെ മാധ്യമ മേഖലയിലെ മലയാളി കൂട്ടായമയായ ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ പ്രസ് ക്ലബ്ബിന്റ ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട്, ചിക്കാഗോ കെ സി എസ് ട്രഷറാർ, ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവക ട്രസ്റ്റി കോർഡിനേറ്റർ, കെ സി സി എൻ എ നാഷണൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയുടെയും ഇല്ലിനോയി മലയാളി അസോസിയേഷന്റെയും സ്ഥാപനത്തിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഉഴവൂർ സ്വദേശിയായ ഇദ്ദേഹം, യു എസ് കോൺഗ്രസ് അംഗം ഡാനി ഡേവിസിന്റെ മൾട്ടി എത്‌നിക്ക് ടാസ്ക് ഫോഴ്‌സ് അംഗമായും പ്രവർത്തിക്കുന്നു. 

Facebook Comments

Read Previous

കൊച്ചിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി ജോമി കൈപ്പറേട്ടും കൂട്ടരും ജൈത്രയാത്ര തുടരുന്നു

Read Next

എൺപത്തഞ്ചിലും നാൽപതിൻ്റെ ചുറുചുറുക്കോടെ സാമൂഹിക സേവനം തുടരുന്ന മലബാറിൻ്റ അമ്മ ഡോ. മേരി കളപ്പുരയ്ക്കൽ .