Breaking news

കൊച്ചിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി ജോമി കൈപ്പറേട്ടും കൂട്ടരും ജൈത്രയാത്ര തുടരുന്നു

ജോമി കൈപ്പാറേട്ട് കഥയും -തിരക്കഥയും -സംവിധാനവും നിർവഹിച്ച INDIAN INTERNATIONAL FILM AWARDS-ൽ ജാഗ്രത-നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും BEST AWARENESS FILMS വിഭാഗത്തിൽ BEST SHORT FILM-മായും കൂടാതെ, അന്നയും കോശിയും എന്ന ഷോർട്ട് ഫിലിം BEST MESSAGE FILMS വിഭാഗത്തിൽ 2nd RUNNER UP സ്ഥാനവും കരസ്ഥമാക്കിയാതായി ഇതിനോടകം ക്നാനായപത്രം റിപ്പോർട്ട് ചെയ്തിരുന്നു .എങ്കിൽ ജോമിയ്ക്കും കൂട്ടർക്കും ഇരട്ടി മധുരവുമായി ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുമുള്ള ഷോർട്ഫിലിമുകൾ മത്സരിച്ച COCHIN INTERNATIONAL SHORTFILM FESTIVAL-ൽ Ealure media-യുടെ മൂന്ന് ഷോർട്ട് ഫിലിമുകൾ അവാർഡുകൾ കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് ജോമിയും കൂട്ടരും .താഴെ പറയുന്ന കാറ്റഗറികളിലാണ് ജോമിയുടെ ഷോർട്ട് ഫിലിമുകൾക്ക് കൊച്ചിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കിയത്


• BEST LOCKDOWN FILM- അന്നയും കോശിയും
• HONORABLE JURY AWARD FOR LOCKDOWN SHORTFILM- ജാഗ്രത- നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും
• HONORABLE JURY AWARD FOR BEST AWARENESS SHORT FILM – യുവത്വം

ഉഴവൂർ കെ സി വൈ ൽലൂടെ നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ ജോമി ഒരു മുൻപരിചയവും ഇല്ലാതെയാണ് ഈ ഷോർട് ഫിലിം മേഖലയിലേക്ക് കടന്നുവന്നത്.ജോമി ഇതിനോടകം അഞ്ച് ഷോർട്ട് ഫിലിമുകൾ ചെയ്തു കഴിഞ്ഞിരിക്കുന്നു . ജോമി ചെയ്ത യുവത്വം എന്ന ഷോർട്ട് ഫിലിമിന് KCYM സംസ്‌ഥാന സമിതി 39 രൂപതകൾ ചേർത്ത് സംഘടിപ്പിച്ച മത്സരത്തിൽ ജനപ്രിയ അവാർഡും ലഭിച്ചിട്ടുണ്ട് .ചെയ്ത അഞ്ച് ഷോർട്ട് ഫിലിമുകളിൽ തുടർച്ചയായ അവാർഡ് കരസ്‌ഥമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജോമി.ഈ ഷോർട്ട് ഫിലിമുകൾ എടുക്കുന്നതായി കൂടെ നിന്ന എല്ലാവരെയും നന്ദിയോടെ ഓർക്കുന്നതായും തുടർന്നും ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നതായി ജോമി കൈപ്പാറേട്ട് ക്നാനായ പത്രത്തെ അറിയിച്ചു . ജോമി കൈപ്പാറേട്ടിനും ഈ ഷോർട്ട് ഫിലിമിൽ പ്രവർത്തിച്ച ഏവർക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനങ്ങൾ നേരുന്നതോടൊപ്പം ഇവരുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ക്നാനായ പത്രത്തിന്റെ പൂർണ്ണ പിന്തുണ അറിയിക്കുന്നു .അവാർഡിന് അർഹമായ മൂന്ന് ഷോർട്ട് ഫിലിമുകളും ക്നാനായ പത്രത്തിൽ മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട് എങ്കിലും ഇനിയും ആരെങ്കിലും കാണാൻ ഉണ്ടെങ്കിൽ അവർക്കു വേണ്ടി മൂന്ന്‌ ഷോർട്ട് ഫിലിമുകളുടെയും ലിങ്കുകൾ താഴെക്കൊടുക്കുന്നു

Facebook Comments

knanayapathram

Read Previous

ക്നാനായ പത്രം നടത്തുന്ന ന്യൂസ് പേഴ്സൺ ഓഫ് 2020 അവാർഡിൽ വൈദിക സന്ന്യാസ കാറ്റഗറിയിൽ ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചവരെ ഇവിടെ പരിചയപ്പെടാം

Read Next

ബിജു കിഴക്കേക്കുറ്റ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) പ്രസിഡണ്ട്