മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA
പ്രഭ ചൊരിയുന്ന നക്ഷത്രങ്ങളും, കമനീയമായ അലങ്കാരങ്ങളും, കേക്കുകളും ,കാർഡുകളുമൊക്കെപ്പോലെ തന്നെ ക്രിസ്തുമസ് ആഘോഷങ്ങളുടെ അവിഭാജ്യഘടകമാണ് പുൽക്കൂടുകൾ.ആർഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ പാവപ്പെട്ടവൻ്റെ പൂർണ്ണ പ്രതീകമായി ഒന്നുമില്ലാതെ പിറന്നവനെ ഓർമ്മിയ്ക്കാനും ധ്യാനിക്കാനും പുൽക്കൂടുകൾ വഴിയൊരുക്കുന്നു. അത്യാഗ്രഹങ്ങളും, ആഡംബര ഭ്രമവും, ആസക്തികളും ഒഴിവാക്കി ഉണ്ണിയീശോയ്ക്കു വേണ്ടി ഹ്യദയത്തിൽ പുൽക്കൂടൊരുക്കി, ഇരുപത്തിയഞ്ച് ദിവസങ്ങൾ ഒരുങ്ങാൻ ഭവനങ്ങളിലെ പുൽക്കൂടുകൾ കുറച്ചൊന്നുമല്ല സഹായിക്കുന്നത്.
മത്സരത്തിനെത്തിയ പുൽക്കൂടുകകളുടെ എൻട്രികൾ കാണുന്നവർ തന്നെ വിധി നിർണ്ണയത്തിൻ്റെ പ്രധാന പങ്കുവഹിയ്ക്കുന്ന, നവീനമായൊരു മത്സര രീതിയാണ് ഇതാദ്യമായാപുൽക്കൂട് മത്സരത്തിൽ നടത്തപ്പെട്ടത്. U KKCA യുടെ facebook പേജിൻ ഓരോ എൻട്രികൾക്കും ലഭിയ്ക്കുന്ന like കളുടെ എണ്ണവും സമ്മാനാർഹരെ കണ്ടെത്തുന്നതിനുളള ഘടകങ്ങളിലൊന്നാണ്. ആദ്യത്തെ ഏഴ് ദിവസങ്ങളിൽ ഓരോ എൻട്രികൾക്കും ലഭിയ്ക്കുന്ന like കളാണ്, വിധി നിർണ്ണയിക്കാനായി പരിഗണിച്ചത്.
കന്യകയായ അമ്മയുടെ
കരളിലെ സ്വപ്നം
കതിരണിഞ്ഞ രാവിൽ,
കാവൽ മാലാഖമാർ
കണ്ണുചിമ്മാതെ
കാവൽ നിന്നൊരു രാത്രിയിൽ
കമ്പിളി പുതപ്പില്ലാതെ
കുളിരിൽ വിറച്ച്
കരുണാമയനവൻ
കളങ്കമില്ലാത്തവൻ
കന്യാസുതനായി പിറന്നൊരു
കാലിത്തൊഴുത്തൊന്ന്
കമനീയമായൊരുക്കാൻ
ക്രിസ്തുമസ്ക്കാലത്ത്
കരോൾ ഗാന മത്സരത്തിനും
കുക്കറി ഷോയക്കുമൊപ്പം
ക്രിബ് മേക്കിംഗ് മത്സര വിജയികളിതാ.
ഒന്നാം സ്ഥാനം നേടിയ ജോമോൻ മാത്യവും ബീനയും കെറ്ററിംഗ് യൂണിറ്റ് അംഗങ്ങളും ചാമക്കാലാ സെൻറ് ജോൺസ് ഇടവകാംഗങ്ങളും ഐത്തിച്ചിറ കുടുംബാംഗങ്ങളുമാണ്. ജെറാൾഡ് ജോമോൻ, രേഷ്മ ജോമോൻ എന്നിവരാണ് മക്കൾ
രണ്ടാം സ്ഥാനം നേടിയ ചെമ്മനാട്ട് ജോയ്സ് ഫിലിപ്പും ഷൈബി ജോയ്സും ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കുടുംബാംഗങ്ങളും, കേംബ്രിഡ്ജ് യൂണിറ്റ് അംഗങ്ങളുമാണ്. റോഹൻ ജോയ്സ്, ജോയൽ ജോയ്സ് എന്നിവരാണ് മക്കൾ.
പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റ് അംഗങ്ങളാണ് രണ്ടാംസ്ഥാനം പങ്കിട്ട ജോമോൻ ജോസഫും അനു ജോസഫും. ഇവർകല്ലറ സെൻ്റ് തോമസ് പള്ളി ഇടവകാംഗങ്ങളും, കുളത്തിൽ കുടുംബാംഗങ്ങളുമാണ്.
മൂന്നാം സ്ഥാനം നേടിയ റെജിമോൻ മാത്യു, ഷിജോ റെജി കുടുംബങ്ങൾ ബേസിംഗ്സറ്റോക്ക് യൂണിറ്റ് അംഗങ്ങളും കുറുമുള്ളൂർ പള്ളി ഇടവകാംഗങ്ങളുമാണ്. കണ്ണംപള്ളി കുടുംബാംഗങ്ങളായ ഇവർക്ക് മൂന്ന് മക്കളാണ് ജന്നിഫർ റെജി, ജയ് ഡൺ റെജി, അനമ്പെൽ റെജി.
ജീവനുള്ള മനുഷ്യരേയും മ്യഗങ്ങളെയുമുപയോഗിച്ച് ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ അസ്സീസ്സിയിലെ വി.ഫ്രാൻസീസ് ആദ്യമായി പണിത പുൽക്കൂടിൻ്റെ കൊറോണക്കാലത്ത് നൂറു കണക്കിന് കുടുംബങ്ങളിലേക്ക് പകർന്നു നൽകാനായതിൻ്റെ ആത്മ നിർവൃതിയും ആനന്ദവും അതുല്യമാണെന്ന് UKKCA സെൻട്രൽ കമ്മറ്റിയംഗങ്ങൾ അഭിപ്രായപ്പെട്ടു